ETV Bharat / sports

പൊട്ടിത്തെറിച്ച് മെദ്‌വെദേവ്, ഇറങ്ങിപ്പോയി കോച്ച്; ഹല്ലി ഓപ്പണിനിടെ നാടകീയത- വീഡിയോ - ഗില്ലെസ് സെർവാര

ഹല്ലി ഓപ്പണ്‍ ഫൈനലിനിടെ പോളണ്ട് താരം ഹര്‍കാക്‌സിനെതിരെ ആദ്യ സെറ്റ് നഷ്‌ടമായതിന് പിന്നാലെയാണ് മെദ്‌വെദേവിന് നിയന്ത്രണം വിട്ടത്.

Daniil Medvedev Shouts At Coach During Halle Open Final  Daniil Medvedev  Medvedev coach Gilles Cervara  Gilles Cervara  Halle Open 2022  ഹല്ലി ഓപ്പണ്‍  Hubert Hurkacz  ഹ്യൂബര്‍ട്ട് ഹര്‍കാക്‌സ്  ഗില്ലെസ് സെർവാര  കോച്ച് ഗില്ലെസ് സെർവാരയോട് ദേഷ്യപ്പെട്ട് മെദ്‌വെദേവ്
പൊട്ടിത്തെറിച്ച് മെദ്‌വെദേവ്, ഇറങ്ങിപ്പോയി കോച്ച്; ഹല്ലി ഓപ്പണിനിടെ നാടകീയത- വീഡിയോ
author img

By

Published : Jun 21, 2022, 7:42 AM IST

ബെര്‍ലിന്‍: ഹല്ലി ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ റഷ്യയുടെ ഡാനില്‍ മെദ്‌വെദേവിന് തോല്‍വി വഴങ്ങിയിരുന്നു. പോളണ്ടിന്‍റെ അഞ്ചാം സീഡ്‌ താരം ഹ്യൂബര്‍ട്ട് ഹര്‍കാക്‌സാണ് മെദ്‌വെദേവിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മെദ്‌വെദേവ് കീഴടങ്ങിയത്.

മത്സരത്തിനിടെ കോര്‍ട്ടിലുണ്ടായ ചില നാടകീയ സംഭവങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. ആദ്യ സെറ്റ് നഷ്‌ടപ്പെട്ടതിന് പിന്നാലെ നിയന്ത്രണം വിട്ട താരം കോച്ച് ഗില്ലെസ് സെർവാരയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. മെദ്‌വദേവിന്‍റെ ഉച്ചത്തിലുള്ള ആക്രോശത്തില്‍ അതൃപ്‌തനായ സെർവാര സ്റ്റാൻഡിലെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോവുകയും ചെയ്‌തു.

എന്തുകാരണത്താലാണ് താരം കോച്ചിനോട് തര്‍ക്കിച്ചതെന്ന് വ്യക്തമല്ല. ടെന്നീസ് ടിവിയാണ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ വീഡിയോ പങ്കുവെച്ചത്. ഗ്രാസ് കോർട്ടിൽ തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് റഷ്യൻ താരം കീഴടങ്ങുന്നത്. കഴിഞ്ഞയാഴ്ച നെതല്‍ലന്‍ഡ്‌സിലെ ഹെർട്ടോജെൻബോഷിൽ നടന്ന ലിബെമ ഓപ്പണ്‍ ഫൈനലിലും മെദ്‌വെദേവ് തോറ്റിരുന്നു.

also read: ഹല്ലി ഓപ്പണ്‍ ടെന്നീസ്: മെദ്‌വെദേവിന് നിരാശ; കിരീടമുയര്‍ത്തി ഹര്‍കാക്‌സ്

അതേസമയം യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ, ബെലാറസ് താരങ്ങളെ മത്സരത്തിൽ നിന്ന് സംഘാടകർ വിലക്കിയതിനെ തുടർന്ന് മെദ്‌വദേവിന് ഈ വർഷത്തെ വിംബിൾഡണിൽ മത്സരിക്കാനാവില്ല. ഇതോടെ ജൂൺ 22 മുതൽ ആരംഭിക്കുന്ന മല്ലോർക്ക ഓപ്പണിലാണ് മെദ്‌വദേവ് ഇനി കളിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.