ETV Bharat / sports

ലൈംഗികാതിക്രമക്കേസ്: ബ്രസീല്‍ താരം ഡാനി ആൽവസ് കസ്റ്റഡിയില്‍ - Barcelona FC

ബാഴ്‌സലോണയിലെ നിശാക്ലബിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

Dani Alves  Sexual Assault case against Dani Alves  Dani Alves Detained In Spain  Dani Alves news  ഡാനി ആൽവസ് കസ്റ്റഡിയില്‍  ഡാനി ആൽവസ്  ഡാനി ആൽവസിനെതിരെ പീഡന പരാതി  Barcelona FC  ബാഴ്‌സലോണ എഫ്‌സി
ബ്രസീല്‍ താരം ഡാനി ആൽവസ് കസ്റ്റഡിയില്‍
author img

By

Published : Jan 20, 2023, 5:39 PM IST

ബാഴ്‌സലോണ: ലൈംഗികാതിക്രമക്കേസിൽ ബാഴ്‌സലോണയുടെ മുന്‍ താരം ഡാനി ആൽവസ് സ്‌പാനിഷ് പൊലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ മാസം ബാഴ്‌സലോണയിലെ നിശാക്ലബിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ആരോപണത്തില്‍ നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സുപ്പീരിയര്‍ കോര്‍ട്ട്‌ ഓഫ്‌ കാറ്റലോണിയ പ്രസ്താവനയിൽ പറഞ്ഞു.

ആൽവസ് തന്നെ അനുചിതമായി സ്പർശിച്ചതായി ഒരു യുവതി കഴിഞ്ഞ ജനുവരി 2ന് പരാതി നല്‍കിയതായി കറ്റാലൻ പൊലീസ് അറിയിച്ചു. ഡിസംബർ അവസാനത്തിലാണ് ബാഴ്‌സലോണയിലെ പ്രശസ്തമായ നിശാക്ലബ്ബിൽ വച്ച് ലൈംഗികാതിക്രമം നടന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോപണങ്ങള്‍ നേരത്തെ തന്നെ ആല്‍വസ്‌ നിഷേധിച്ചിരുന്നു. താന്‍ ആ സമയത്ത് ക്ലബിൽ ഉണ്ടായിരുന്നു. എന്നാല്‍ പരാതിക്കാരിയെ ഇതേവരെ താന്‍ കണ്ടിട്ടില്ലെന്നുമാണ് കഴിഞ്ഞ ആഴ്ച ഒരു സ്വകാര്യ സ്പാനിഷ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഡാനി ആല്‍വസ് പറഞ്ഞത്.

നിലവില്‍ മെക്സിക്കൻ ടീമായ പ്യൂമാസിന്‍റെ താരമായ ആല്‍വസ് ഖത്തര്‍ ലോകകപ്പിന് ശേഷമുള്ള അവധി ആഘോഷത്തിനായാണ് ബാഴ്‌സലോണയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു 39കാരന്‍ ബാഴ്‌സലോണ വിട്ടത്.

ALSO READ: ഫുട്‌ബോള്‍ സംപ്രേഷണത്തിനിടെ 'പോണ്‍ ശബ്‌ദം'; ക്ഷമാപണം നടത്തി ബിബിസി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.