ETV Bharat / sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഉദ്‌ഘാടന വേദിയില്‍ നിന്നും നേരത്തെ മടങ്ങി ലവ്‌ലിന, വിവാദം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്‌ഘാടന ചടങ്ങ് പൂര്‍ത്തിയാക്കാതെ ഗെയിംസ് വില്ലേജിലേക്ക് മടങ്ങിയ ബോക്‌സര്‍ ലവ്‌ലിന ബോർഗോഹെയ്‌ന്‍ വിവാദത്തില്‍.

author img

By

Published : Jul 29, 2022, 4:31 PM IST

Lovlina stranded after leaving CWG opening ceremony midway  Rajesh Bhandari  boxer Lovlina Borgohain  Lovlina Borgohain  Muhammad Hussamuddin  Commonwealth Games opening ceremony  ലവ്‌ലിന ബോർഗോഹെയ്‌ന്‍  കോമണ്‍വെല്‍ത്ത് ഗെയിംസ്
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഉദ്‌ഘാടന വേദിയില്‍ നിന്നും നേരത്തെ മടങ്ങി ലവ്‌ലിന, വിവാദം

ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്‌ഘാടന വേദിയില്‍ നിന്നും ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് ലവ്‌ലിന ബോർഗോഹെയ്‌ന്‍ നേരത്തെ മടങ്ങിയതായി റിപ്പോര്‍ട്ട്. വ്യാഴാഴ്‌ച(28.07.2022) രാത്രി അലക്‌സാണ്ടര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നിന്നാണ് ബോക്‌സിങ് ടീമിലെ മറ്റൊരു അംഗമായ മുഹമ്മദ് ഹുസാമുദ്ദീനൊപ്പം ലവ്‌ലിന ഗെയിംസ് വില്ലേജിലേക്ക് മടങ്ങിയത്.

രാവിലെ പരിശീലനം നടത്തുന്നതിന് വേണ്ടിയാണ് നേരത്തെ മടങ്ങാന്‍ തീരുമാനിച്ചതെന്ന് ലവ്‌ലിന വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ബസിലാണ് ഇരുവരും അലക്‌സാണ്ടര്‍ സ്റ്റേഡിയം വിട്ടത്. "ചടങ്ങ് നീണ്ടു പോകുമെന്നതിനാല്‍, ഞങ്ങൾ തിരികെ പോകാമെന്ന് കരുതി. ഞങ്ങൾ ഒരു ടാക്‌സി ചോദിച്ചു, എന്നാല്‍ ലഭ്യമാവില്ലെന്നാണ് മറുപടി ലഭിച്ചത്", താരം പറഞ്ഞു.

സംഭവത്തില്‍ ബോക്‌സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ബിഎഫ്‌ഐ) വൈസ് പ്രസിഡന്‍റ് രാജേഷ് ഭണ്ഡാരി രോഷം പ്രകടിപ്പിച്ചു. "അവർക്ക് നേരത്തെ പോകണമെങ്കിൽ അവർ വരാൻ പാടില്ലായിരുന്നു. രാവിലെ പരിശീലനമോ മത്സരമോ ഉള്ളതിനാൽ വരേണ്ടെന്ന് തീരുമാനിച്ച നിരവധി അത്‌ലറ്റുകൾ ഉണ്ടായിരുന്നു. അത് ഞങ്ങൾ പൂർണമായും മനസിലാക്കുന്നു", രാജേഷ് ഭണ്ഡാരി പറഞ്ഞു. വിഷയം ബോക്‌സിങ് ടീമുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രണ്ട് മണിക്കൂര്‍ നേരം നീണ്ട് നിന്ന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അകെ 164 അത്‌ലറ്റുകളും ഒഫീഷ്യലുകളുമാണ് പങ്കെടുത്തത്. വെള്ളിയാഴ്‌ച മത്സരമുള്ളതിനാല്‍ വനിത ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ നിന്നും വിട്ട് നിന്നിരുന്നു. 215 പേരടങ്ങുന്ന ഇന്ത്യന്‍ സംഘമാണ് ബെര്‍മിങ്‌ഹാമില്‍ എത്തിയിട്ടുള്ളത്.

also read: Watch: കോമണ്‍വെല്‍ത്ത് ഗെയിംസ്: സിന്ധുവും മന്‍പ്രീതും നയിച്ചു, ഇന്ത്യന്‍ മാര്‍ച്ച് പാസ്റ്റ് കാണാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.