ETV Bharat / sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ഇന്ത്യയ്‌ക്ക് രണ്ടാം മെഡല്‍, ഗുരുരാജ് പൂജാരിയ്‌ക്ക്‌ വെങ്കലം - കോമണ്‍വെല്‍ത്ത് ഗെയിംസ്

പുരുഷന്മാരുടെ 61 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ഗുരുരാജ് പൂജാരിയുടെ മെഡല്‍ നേട്ടം

commonwealth games  commonwealth games 2022  61 Kg weight category  Gururaj Poojary  Gururaj Poojary bronze medal  ഗുരുരാജ് പൂജാരി  കോമണ്‍വെല്‍ത്ത് ഗെയിംസ്  കോമണ്‍വെല്‍ത്ത് ഗെയിംസ് 2022
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ഇന്ത്യയ്‌ക്ക് രണ്ടാം മെഡല്‍, ഗുരുരാജ് പൂജാരിയ്ക്ക് വെങ്കലം
author img

By

Published : Jul 30, 2022, 7:34 PM IST

ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് രണ്ടാം മെഡല്‍. പുരുഷന്മാരുടെ 61 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഗുരുരാജ് പൂജാരി ഇന്ത്യയ്‌ക്കായി വെങ്കലം സ്വന്തമാക്കി. ഫൈനല്‍ റൗണ്ടില്‍ 269 കിലോഗ്രാം ഭാരമാണ് ഗുരുരാജ് ഉയര്‍ത്തിയത്.

  • Overjoyed by the accomplishment of P. Gururaja! Congratulations to him for winning the Bronze at the Commonwealth Games. He demonstrated great resilience and determination. I wish him many more milestones in his sporting journey. pic.twitter.com/i04Fv2owtW

    — Narendra Modi (@narendramodi) July 30, 2022 " class="align-text-top noRightClick twitterSection" data=" ">

ആവേശം നിറഞ്ഞ പോരാട്ടത്തില്‍ 268 കിലോഗ്രാം ഭാരം ഉയര്‍ത്തിയ വൈ.സിമാര്‍ഡിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യന്‍ താരത്തിന്‍റെ മെഡല്‍ നേട്ടം. 2018 ല്‍ ഇന്ത്യയ്‌ക്കായി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് ഗുരുരാജ് പൂജാരി. പൂജാരിയുടെ മെഡല്‍ നേട്ടത്തോടെ ഭാരോദ്വഹനത്തില്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം 127 ആയി ഉയര്‍ന്നു.

മലേഷ്യയുടെ അസ്‌നിൽ ബിൻ ബിദിൻ മുഹമ്മദ് സ്വർണം നേടിയപ്പോൾ പപ്പുവ ന്യൂ ഗിനിയയുടെ മോറിയ ബാരുവാണ് വെള്ളി സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസ് റെക്കോഡ് കുറിച്ചാണ് മലേഷ്യന്‍ താരത്തിന്‍റെ സ്വര്‍ണനേട്ടം.

Also read: കോമണ്‍വെല്‍ത്ത് ഗെയിംസ് : ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍ ; ഭാരോദ്വഹനത്തില്‍ സങ്കേതിന് വെള്ളിത്തിളക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.