ETV Bharat / sports

CWG 2022 | ഇടിക്കൂട്ടിലും സ്വർണം വാരി ഇന്ത്യ; അമിത് പംഗലിന് സ്വർണം - commonwealth games 2022 Update

കോമൺവെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തിലാണ് അമിത് പംഗലിന്‍റെ സ്വർണ നേട്ടം

BOXER AMIT PANGHAL WINS GOLD  AMIT PANGHAL  CWG 2022  കോമണ്‍വെല്‍ത്ത് ഗെയിംസ്  commonwealth games 2022  ഇടിക്കൂട്ടിലും സ്വർണം വാരി ഇന്ത്യ  നിതു ഗംഗാസ്  അമിത് പംഗലിന് സ്വർണം  ബോക്‌സിങിൽ സ്വർണം നേടി അമിത് പംഗൽ  commonwealth games 2022 Update  commonwealth games 2022 point table
CWG 2022 | ഇടിക്കൂട്ടിലും സ്വർണം വാരി ഇന്ത്യ; അമിത് പംഗലിന് സ്വർണം
author img

By

Published : Aug 7, 2022, 6:19 PM IST

Updated : Aug 7, 2022, 7:42 PM IST

ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിതു ഗംഗാസിന് പിന്നാലെ ഇടിക്കൂട്ടില്‍ നിന്ന് സ്വര്‍ണം നേടി അമിത് പംഗല്‍. പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തിലാണ് പംഗലിന്‍റെ നേട്ടം. ഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ കിയാരന്‍ മക്‌ഡൊണാള്‍ഡിനെ 5-0 എന്ന ഏകപക്ഷീയമായ സ്‌കോറിനാണ് അമിത് പരാജയപ്പെടുത്തിയത്.

നേരത്തെ, വനിതകളുടെ ബോക്‌സിങ്ങില്‍ നിതു ഗംഗാസും സ്വര്‍ണം നേടിയിരുന്നു. മിനിമം വെയ്‌റ്റ് (45kg-48kg) കാറ്റഗറിയിലാണ് നിതു സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ ഡെമി-ജേഡ് റെസ്‌റ്റാനെയാണ് നിതു കീഴടക്കിയത്.

എല്ലാ വിധി കര്‍ത്താക്കളും ഏകകണ്‌ഠമായാണ് നിതുവിനെ വിജയിയായി തെരഞ്ഞെടുത്തത്. നേരത്തെ രണ്ട് യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയിട്ടുള്ള നിതുവിന്‍റെ ആദ്യ സീനിയർ മെഡലാണിത്. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം 16 ആയി ഉയർന്നിട്ടുണ്ട്.

Last Updated : Aug 7, 2022, 7:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.