ETV Bharat / sports

CWG 2022: ബാഡ്‌മിന്‍റണ്‍ കോര്‍ട്ടില്‍ ഇന്ത്യന്‍ ആധിപത്യം; പുരുഷഡബിള്‍സില്‍ സ്വര്‍ണം നേടി ചിരാഗ്- സ്വാതിക് സഖ്യം

author img

By

Published : Aug 8, 2022, 8:09 PM IST

ഇംഗ്ലണ്ടിനെതിരെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ സഖ്യം 21-15, 21-13 എന്ന സ്‌കോറിനാണ് ജയം സ്വന്തമാക്കിയത്

CWG 2022  badminton mens doubles final result  Satwiksairaj Rankireddy and Chirag Shetty  ഇന്ത്യന്‍ സഖ്യം  കോമൺവെൽത്ത് ഗെയിംസ്  കോമൺവെൽത്ത് ഗെയിംസ് ബാഡ്‌മിന്‍റൺ
CWG 2022: ബാഡ്‌മിന്‍റണ്‍ കോര്‍ട്ടില്‍ ഇന്ത്യന്‍ ആധിപത്യം; പുരുഷഡബിള്‍സില്‍ സ്വര്‍ണം നേടി ചിരാഗ്- സ്വാതിക് സഖ്യം

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ബാഡ്‌മിന്‍റൺ പുരുഷ ഡബിള്‍സിലും സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ചിരാഗ്- സ്വാതിക് സഖ്യമാണ് ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ സഖ്യം എതിരാളികളെ 21-15, 21-13 എന്നീ സ്‌കോറുകള്‍ക്കാണ് തകര്‍ത്തത്.

ഡബിള്‍സ് ഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ ലെയ്‌ന്‍ - വെന്‍റി സഖ്യത്തെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പുരുഷ-വനിത സിംഗിള്‍സില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് ഡബിള്‍സിലും ഇന്ത്യ മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്. പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ ലക്ഷ്യസെന്നും, വനിതകളില്‍ പിവി സിന്ധുവുമാണ് ഇന്ത്യയ്‌ക്കായി ഇന്ന് സ്വര്‍ണമണിഞ്ഞത്.

പുരുഷ സിംഗിള്‍സില്‍ യുവതാരം ലക്ഷ്യ സെന്‍ ഫൈനലില്‍ മലേഷ്യയുടെ സെ യോങ് എന്‍ഗിയെയാണ് ലക്ഷ്യ തകര്‍ത്തത്. വാശിയേറിയ പോരാട്ടത്തില്‍ പിന്നില്‍ നിന്നാണ് ഇന്ത്യന്‍ താരം പൊരുതിക്കയറിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ലക്ഷ്യ മത്സരം പിടിച്ചത്. ആദ്യ സെറ്റ് കൈമോശം വന്ന താരം പിന്നീടുള്ള രണ്ട് സെറ്റുകളും നേടിയാണ് മത്സരം സ്വന്തമാക്കിയത്.

വനിത സിംഗിള്‍സ് ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെയാണ് സിന്ധു അടിയറവ് പറയിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ വിജയം. പരിക്ക് അതിജീവിച്ച് കളിച്ച സിന്ധു ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണ് നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.