ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്‌സഡ് ഡബിള്‍സ് ടേബിള്‍ ടെന്നിസില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം. ശ്രീജ അകുല-ശരത് കമല്‍ സഖ്യമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ മലേഷ്യയുടെ ചൂങ് - കാരെൻ ലിന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് അകുല-ശരത് സഖ്യം ജയിച്ച് കയറിയത്.
ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ഇന്ത്യന്‍ സഖ്യത്തിന് രണ്ടാം സെറ്റില്‍ കാലിടറി. തുടര്‍ന്നുള്ള രണ്ട് സെറ്റുകളും വിജയിച്ചാണ് ഇന്ത്യ മത്സരം പിടിച്ചത്. സ്‌കോര്‍: 11-4, 9-11, 11-5, 11-6. 40കാരനായ ശരത്തിന്‍റെ കരിയറിൽ ഇതാദ്യമായാണ് മിക്‌സഡ് ഡബിള്‍സിൽ ഒരു സ്വര്‍ണ മെഡൽ നേടുന്നത്. ഗെയിംസില്‍ ഇന്ത്യയുടെ 18-ാം സ്വര്‍ണ നേട്ടമാണിത്.
അതേസമയം ടേബിള്‍ ടെന്നിസിന്‍റെ പുരുഷ ഡബിള്‍സില്‍ ജി സത്യനൊപ്പം ശരത് കമല്‍ വെള്ളി നേടിയിരുന്നു. മത്സരത്തിന്‍റെ ഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ പോൾ ഡ്രിങ്‌ഹാൾ- ലിയാം പിച്ച്‌ഫോർഡ് സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഇംഗ്ലണ്ട് മത്സരം പിടിച്ചത്.
also read: CWG 2022 | ഇടിക്കൂട്ടില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്‌ത്ത്, നിഖത് സരിന് സ്വര്‍ണം