ETV Bharat / sports

CWG 2022 | മെഡല്‍ ഉറപ്പിച്ച് സിന്ധു; ബാഡ്‌മിന്‍റണ്‍ സിംഗിള്‍സ്‌ ഫൈനലില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിന്‍റെ സെമിയില്‍ സിംഗപ്പൂര്‍ താരത്തെ തോല്‍പ്പിച്ച് ഇന്ത്യയുടെ പി.വി സിന്ധു.

CWG 2022  PV Sindhu reaches women s singles final  PV Sindhu  commonwealth games 2022  PV Sindhu confirms medal for India  പിവി സിന്ധു  കോമണ്‍വെല്‍ത്ത് ഗെയിംസ്  പിവി സിന്ധു ഫൈനലില്‍
CWG 2022 | മെഡല്‍ ഉറപ്പിച്ച് സിന്ധു; ബാഡ്‌മിന്‍റണ്‍ സിംഗിള്‍സ്‌ ഫൈനലില്‍
author img

By

Published : Aug 7, 2022, 4:25 PM IST

ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധു ഫൈനലിൽ. സെമിയിൽ സിംഗപ്പൂരിന്‍റെ ലോക 18-ാം നമ്പർ താരം യോ ജിയ മിന്നിനെയാണ് സിന്ധു തോൽപ്പിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം മത്സരം പിടിച്ചത്. സ്‌കോർ: 21–19, 21–17.

വിജയത്തോടെ ബര്‍മിങ്‌ഹാമില്‍ മെഡല്‍ ഉറപ്പിക്കാന്‍ സിന്ധുവിന് കഴിഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. 2018ല്‍ ഗോൾഡ് കോസ്റ്റില്‍ നടന്ന ഗെയിംസില്‍ ഇന്ത്യയുടെ തന്നെ സൈന നെഹ്‌വാളിനോടാണ് സിന്ധു കീഴടങ്ങിയത്.

കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സിംഗിൾസ് മെഡല്‍ കൂടിയാണ് സിന്ധു ഉറപ്പിച്ചത്. അതേസമയം മലേഷ്യയുടെ ഗോ ജിൻ വെയെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്.

ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു മലേഷ്യന്‍ താരത്തെ സിന്ധു കീഴടക്കിയത്. ആദ്യ സെറ്റ് കൈമോശം വന്ന ഇന്ത്യന്‍ താരം തുടര്‍ള്ള രണ്ട് സെറ്റുകള്‍ സ്വന്തമാക്കി മത്സരം പിടിക്കുകയായിരുന്നു. സ്‌കോര്‍: 19-21, 21-14, 21-18.

also read: CWG 2022 | 'ക്ഷമാപണമല്ല, ആഘോഷമാണ് വേണ്ടത്'; വെങ്കല നേട്ടത്തില്‍ പൂജ ഗെലോട്ടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.