ETV Bharat / sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ഹര്‍ജിന്ദര്‍ കൗറിന് വെങ്കലം

വനിതകളുടെ 71 കിലോ വിഭാഗത്തില്‍ ആകെ 212 കിലോ ഉയര്‍ത്തിയാണ് ഹര്‍ജിന്ദറിന്‍റെ വെങ്കല നേട്ടം.

CWG 2022  commonwealth games  weightlifter Harjinder Kaur wins bronze medal  Harjinder Kaur  കോമണ്‍വെല്‍ത്ത് ഗെയിംസ്  കോമണ്‍വെല്‍ത്ത് ഗെയിംസ് 2022  ഹര്‍ജിന്ദര്‍ കൗര്‍  ഹര്‍ജിന്ദര്‍ കൗറിന് വെങ്കലം
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ഹര്‍ജിന്ദര്‍ കൗറിന് വെങ്കലം
author img

By

Published : Aug 2, 2022, 11:01 AM IST

ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍. വനിതകളുടെ 71 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഹര്‍ജിന്ദര്‍ കൗര്‍ വെങ്കലം നേടി. ആകെ 212 കിലോ ഉയര്‍ത്തിയാണ് ഹര്‍ജിന്ദറിന്‍റെ വെങ്കല നേട്ടം.

സ്‌നാച്ചില്‍ 93 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 119 കിലോയും ഉയര്‍ത്താന്‍ താരത്തിന് സാധിച്ചു. സ്‌നാച്ചിലെ ആദ്യ ശ്രമത്തില്‍ 90 കിലോ ഉയര്‍ത്താനുള്ള ഹര്‍ജിന്ദറിന്‍റെ ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടാം ശ്രമത്തില്‍ 90 കിലോ ഉയര്‍ത്തിയ താരം മൂന്നാം ശ്രമത്തിലാണ് ഇത് 93 കിലോ ഉയര്‍ത്തിയത്.

ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആദ്യശ്രമത്തില്‍ 113 കിലോയും രണ്ടാം ശ്രമത്തില്‍ 116 കിലോയും ഉയര്‍ത്തിയ ഹര്‍ജിന്ദര്‍ മൂന്നാം ശ്രമത്തിലാണ് 119 കിലോയിലെത്തിയത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവാണ് ഹര്‍ജിന്ദര്‍.

229 കിലോ ഉയര്‍ത്തിയ ഇംഗ്ലണ്ടിന്‍റെ സാറ ഡേവിസാണ് സ്വര്‍ണം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡോടെയാണ് താരം സ്വര്‍ണ നേട്ടം. കാനഡയുടെ അലെക്‌സിസ് ആഷ്‌വേര്‍ത്തിനാണ് വെള്ളി.

also read: CWG 2022| ജൂഡോയില്‍ രണ്ട് മെഡല്‍; സുശീല ദേവിക്ക് വെള്ളി, വിജയ് കുമാറിന് വെങ്കലം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.