ETV Bharat / sports

Euro 2024 qualifier| ഇരുനൂറാം മത്സരത്തിൽ ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ; ഐസ്‌ലൻഡിനെതിരെ പോർച്ചുഗലിന് ജയം

ദേശീയ ടീമിനായി 200-ാം മത്സരത്തിൽ ബൂട്ടണിഞ്ഞ റൊണാൾഡോ നേടിയ ഏക ഗോളിന്‍റെ ബലത്തിലാണ് പോർച്ചുഗൽ ഐസ്‌ലൻഡിനെ തോൽപിച്ചത്.

Portugal  Portugal defeated Iceland  ക്രിസ്റ്റ്യാനോ റൊണാൺഡോ  Cristiano Ronaldo 200 caps  Cristiano Ronaldo 200 appearance in portugal  Portugal defeated Iceland in Euro qualifier 2024  Euro qualifier 2024  യൂറോ കപ്പ് യോഗ്യത  പോർച്ചുഗൽ  Cristiano Ronaldo records
200-ാം മത്സരത്തിൽ ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൺഡോ
author img

By

Published : Jun 21, 2023, 7:42 AM IST

Updated : Jun 21, 2023, 9:03 AM IST

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഐസ്‌ലൻഡിനെതിരെ പോർച്ചുഗലിന് ജയം. പോർച്ചുഗൽ ജഴ്‌സിയിൽ 200-ാം മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലാണ് പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ ജയം സ്വന്തമാക്കിയത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിയ സമയത്താണ് ക്രിസ്റ്റ്യാനോ പോർച്ചുഗലിന്‍റെ രക്ഷകനായി എത്തിയത്.

തുടക്കം മുതൽ ഇരുടീമുകളും ആക്രമിച്ച് കളിച്ചതോടെ മത്സരം കൂടുതൽ ആവേശകരമായിരുന്നു. ആദ്യ മിനിട്ടിൽ തന്നെ പോർച്ചുഗൽ ഗോൾമുഖം ലക്ഷ്യമാക്കിയുള്ള ഐസ്‌ലൻഡ് താരത്തിന്‍റെ ക്രോസ് ഗോൾകീപ്പർ ഡിയഗോ ലോപസ് തട്ടിയകറ്റിയാണ് അപകടം ഒഴിവാക്കിയത്. മറുവശത്ത് പ്രതിരോധ താരങ്ങളായ റൂബൻ ഡിയാസ്, പെപ്പെ എന്നിവരുടെ ഹെഡറുകൾ ഐസ്‌ലൻഡ് ഗോൾകീപ്പർ റുണ്ണാർസൺ രക്ഷപ്പെടുത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പായി ക്രിസ്റ്റ്യാനോയുടെ ഹെഡറും റുണ്ണാർസൺ തടഞ്ഞതോടെ മത്സരം ഗോൾരഹിതമായി തുടർന്നു.

  • 2⃣0⃣0⃣

    After 20 years, Cristiano Ronaldo continues to break new ground.

    Check out the list of the most-capped men's international players 🔻

    — UEFA EURO 2024 (@EURO2024) June 20, 2023 " class="align-text-top noRightClick twitterSection" data=" ">

രണ്ടാം പകുതിയിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മ തിരിച്ചടിയായി. ഇതിനിടെ 78-ാം മിനിട്ടിൽ മധ്യനിര താരം വില്യംസൺ റെഡ് കാർഡുമായി പുറത്തുപോയത് ഐസ്‌ലൻഡിന് തിരിച്ചടിയായി. മൈതാന മധ്യത്തിൽ വച്ച് ഗോൺസലോ ഇനാസിയോക്കെതിരെ പുറത്തെടുത്ത കടുത്ത ടാക്കിളിനാണ് താരത്തിന് രണ്ടാം മഞ്ഞക്കാർഡ് കിട്ടിയത്. 70-ാം മിനിട്ടിലാണ് വില്യംസണ് ആദ്യ മഞ്ഞക്കാർഡ് ലഭിച്ചത്.

ഇതോടെ 10 പേരിലേക്ക് ചുരുങ്ങിയ ഐസ്‌ലൻഡ് പ്രതിരോധത്തിലായി. മത്സരം അവസാനിക്കാൻ ഒരു മിനിട്ട് മാത്രം ബാക്കിയുള്ള സമയത്താണ് റൊണാൾഡോ പോർച്ചുഗലിനായി വിജയഗോൾ നേടിയത്. ബ്രൂണോ ഫെർണാണ്ടസ് എടുത്ത ഷോട്ട് കോർണറിന് പിന്നാലെ ബോക്‌സിലേക്ക് ഉയർത്തിനൽകിയ ക്രോസ് സ്വീകരിച്ച ഇനാസ്യോ ഹെഡറിലൂടെ നൽകിയ പാസിൽ നിന്നാണ് റൊണാൾഡോ പന്ത് വലയിലെത്തിച്ചത്. ആദ്യ കാഴ്‌ചയിൽ ഓഫ്‌സൈഡ് എന്ന് തോന്നിപ്പിച്ചെങ്കിലും വാറിന്‍റെ സഹായത്തോടെ പോർച്ചുഗലിന് അനുകൂലമായി ഗോൾ അനുവദിക്കുകയായിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഐസ്‌ലൻഡ് ഗോൾകീപ്പറാണ് പോർച്ചുഗൽ വിജയം അവസാന മിനിട്ടിലേക്ക് നീട്ടിയത്.

ദേശീയ കുപ്പായത്തിൽ 200 മത്സരങ്ങൾ; 18 വർഷവും ആറു മാസവും 15 ദിവസവും പ്രായമുള്ളപ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനായി രാജ്യന്തര ഫുട്‌ബോളിൽ അരങ്ങേറുന്നത്. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ പുരുഷ ഫുട്‌ബോളിൽ മറ്റാർക്കും എത്തിപ്പിടിക്കാനാകാത്ത റെക്കോഡിലേക്കാണ് ഐസ്‌ലൻഡിനെതിരെ സൂപ്പർതാരം ബൂട്ടുകെട്ടിയത്. അന്താരാഷ്‌ട്ര ഫുട്‌ബോളിൽ 200 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ പുരുഷ താരമെന്ന റെക്കോഡാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. കുവൈത്ത് ദേശീയ ടീമിനായി 2003 മുതൽ 2022 വരെയുള്ള കാലയളവിൽ 196 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ബദ്ർ അൽ മുതവയുടെ റെക്കോഡ് റൊണാൾഡോ നേരത്തെ മറികടന്നിരുന്നു.

അതേസമയം 200-ാം മത്സരത്തിൽ ഗോൾ നേടാനായതും റെക്കോഡിന്‍റെ പകിട്ട് ഇരട്ടിയാക്കും. ഐസ്‌ലൻഡിനെതിരെ നേടിയ ഗോളോടെ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആകെ ഗോൾ നേട്ടം 123 ആയി. സജീവ ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോയുടെ പ്രധാന എതിരാളിയായ ലയണൽ മെസി 175 മത്സരങ്ങളിലാണ് അർജന്‍റീനയ്‌ക്കായി കളത്തിലിറങ്ങിയത്. ഇത്രയും മത്സരങ്ങളിൽ നിന്നും 103 ഗോളുകളാണ് മെസി നേടിയിട്ടുളളത്.

Last Updated : Jun 21, 2023, 9:03 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.