മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുണൈറ്റഡിനോടും ആരാധകരോടുമുള്ള തന്‍റെ സ്‌നേഹത്തിന് യാതൊരു മാറ്റവുമില്ല. പുതിയ വെല്ലുവിളി തേടാനുള്ള ശരിയായ സമയമിതാണെന്നും താരം ട്വിറ്റിലൂടെ പുറത്തുവിട്ട പ്രസ്‌താവനയില്‍ പറഞ്ഞു.
- — Cristiano Ronaldo (@Cristiano) November 22, 2022 " class="align-text-top noRightClick twitterSection" data="
— Cristiano Ronaldo (@Cristiano) November 22, 2022
">— Cristiano Ronaldo (@Cristiano) November 22, 2022
37കാരനുമായുള്ള കരാര്‍ റദ്ദാക്കിയതായി യുണൈറ്റഡ് നേരത്തെ അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം പരസ്‌പര ധാരണയോടെയാണ് തീരുമാനമെന്നും യുണൈറ്റഡ് വ്യക്തമാക്കി. ഇക്കാര്യം തന്‍റെ പ്രസ്‌താനവയിലും ക്രിസ്റ്റ്യാനോ ആവര്‍ത്തിച്ചു.
"മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ചര്‍ച്ചയില്‍ കരാർ നേരത്തെ അവസാനിപ്പിക്കാൻ ഞങ്ങൾ പരസ്പരം സമ്മതിച്ചു. ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ആരാധകരെയും സ്നേഹിക്കുന്നു, അത് ഒരിക്കലും മാറില്ല.
എന്നിരുന്നാലും, എനിക്ക് ഒരു പുതിയ വെല്ലുവിളി തേടാനുള്ള ശരിയായ സമയമായി ഇത് തോന്നുന്നു. സീസണിന്‍റെ ശേഷിക്കുന്ന സമയത്തും ഭാവിയിലും ടീമിന് എല്ലാ വിജയങ്ങളും നേരുന്നു." ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
എവിടെക്കാണ് ക്രിസ്റ്റ്യാനോ ഇനി ചേക്കേറുകയെന്നത് വ്യക്തമല്ല. 2021-22 സീസണിന്‍റെ തുടക്കത്തില്‍ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തിയ താരം ഈ സീസണിന്‍റെ തുടക്കത്തില്‍ ക്ലബ് വിടാന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗില്‍ യോഗ്യത നേടാന്‍ കഴിയാത്തതാണ് ക്രിസ്റ്റ്യാനോയെ നിരാശനാക്കിയത്. സീസണില്‍ എറിക് ടെന്‍ ഹാഗിന്‍റെ ആദ്യ ഇലവനില്‍ നിന്നും താരം പലപ്പോഴും പുറത്തായിരുന്നു.
എന്നാല്‍ അടുത്തിടെ താരം ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖം ഏറെ വിവാദമായിരുന്നു. യുണൈറ്റഡില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് താരം പറഞ്ഞത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് തനിക്ക് ബഹുമാനമില്ല. എറിക് ടെന്‍ ഹാഗും യുണൈറ്റഡിലെ ഉയര്‍ന്ന പദവിയിലിരിക്കുന്ന ചിലരും ചേര്‍ന്ന് തന്നെ ക്ലബില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ ആരോപിക്കുകയും ചെയ്‌തു.
നേരത്തെ 2003 മുതല്‍ 2009 വരെ ക്രിസ്റ്റ്യാനോ യുണൈറ്റഡിനൊപ്പം കളിച്ചിട്ടുണ്ട്. ക്ലബിനായി ആകെ 346 മത്സരങ്ങളില്‍ നിന്നും 145 ഗോളുകളാണ് താരം നേടിയത്.
Also read: ഖത്തര്‍ ലോകകപ്പ്: വിജയത്തുടക്കത്തിലും ഫ്രാന്‍സിന് കനത്ത തിരിച്ചടി; പരിക്കേറ്റ സൂപ്പര്‍ താരം പുറത്ത്