റിയാദ്: ഒരു പെനാല്‍റ്റി ലഭിക്കുന്നതിനായി എതിരാളികളുടെ ബോക്‌സില്‍ ഒസ്‌കാര്‍ അവാര്‍ഡ് ലഭിക്കുന്നതിന് അപ്പുറത്തേക്ക് അഭിനയം കാഴ്‌ചവയ്‌ക്കുന്ന പല താരങ്ങളേയും ഫുട്‌ബോള്‍ മൈതാനത്ത് ആരാധകര്‍ ഏറെ കണ്ടിട്ടുണ്ട്. എന്നാല്‍ വെറുതെ ലഭിച്ച പെനാല്‍റ്റി വേണ്ടെന്ന് വച്ച് ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് സൗദി ക്ലബ് അല്‍ നസ്ര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. (Cristiano Ronaldo asked referee to reverse his penalty decision in Al Nassr vs Persepolis AFC Champions League match).
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ (AFC Champions League) അല്‍ നസറും ഇറാനിയന്‍ ക്ലബ്ബ് പെര്‍സെപോളിസും തമ്മിലുള്ള മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) ഞെട്ടിച്ചത്. കളിയുടെ തുടക്കം തന്നെ നടന്ന സംഭവം ഇങ്ങനെ...
-
Ronaldo asks referee to not award him a penalty.
— FanCode (@FanCode) November 27, 2023 " class="align-text-top noRightClick twitterSection" data="
GOAT for a reason. #Ronaldo𓃵
.
.#AlNassrPersepolis #afcclonfancode pic.twitter.com/lDldzA74Fd
">Ronaldo asks referee to not award him a penalty.
— FanCode (@FanCode) November 27, 2023
GOAT for a reason. #Ronaldo𓃵
.
.#AlNassrPersepolis #afcclonfancode pic.twitter.com/lDldzA74FdRonaldo asks referee to not award him a penalty.
— FanCode (@FanCode) November 27, 2023
GOAT for a reason. #Ronaldo𓃵
.
.#AlNassrPersepolis #afcclonfancode pic.twitter.com/lDldzA74Fd
പെര്‍സെപോളിസിന്‍റെ ബോക്‌സിലേക്ക് അല്‍ നസ്‌ര്‍ പന്തെത്തിച്ചു. ബോക്‌സിന്‍റെ വലത് വശത്ത് നിന്നും സാദിയോ മാനെ താഴ്‌ത്തി നല്‍കിയ പാസ് ആദ്യ ടെച്ചില്‍ വലയിലാക്കാന്‍ റൊണാള്‍ഡോയ്‌ക്ക് കഴിഞ്ഞില്ല. പെര്‍സെപോളിസ് താരങ്ങള്‍ പ്രതിരോധിച്ച പന്ത് താരത്തിന്‍റെ കാലില്‍ നിന്നും നഷ്‌ടപ്പെടുകയും ചെയ്‌തു.
ഇതു വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ പെര്‍സെപോളിസ് പ്രതിരോധ താരത്തിന്‍റെ കാലില്‍ തട്ടിയ റൊണാള്‍ഡോ പെനാല്‍റ്റി ബോക്സില്‍ വീണു. ഇതോടെ പെര്‍സെപോളിസ് താരം ക്രിസ്റ്റ്യാനോയെ വീഴ്‌ത്തിയെന്ന് കരുതിയ റഫറി ഫൗള്‍ വിളിച്ച് പെനാല്‍റ്റി സ്‌പോര്‍ട്ടിലേക്ക് വിരല്‍ ചൂണ്ടി. എന്നാല്‍ റഫറിയുടെ തീരുമാനത്തിനെതിരെ വാദിച്ച ഇറാന്‍ ക്ലബ് താരങ്ങള്‍ക്കൊപ്പം ചേര്‍ന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.
അതു ഫൗളല്ലെന്ന് റഫറിയുടെ അടുത്തെത്തി 38-കാരന്‍ ബോധിപ്പിക്കുകയും ചെയ്‌തു. പിന്നീട് വാര്‍ പരിശോധനയ്‌ക്ക് ശേഷം അല്‍ നസ്‌റിന് അനുകൂലമായി വിധിച്ച പെനാല്‍റ്റി റദ്ദാക്കുകയും ചെയ്തു. അതേസമയം മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഗോള്‍ രഹിത സമനിലയിലാണ് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് തവണ റണ്ണറപ്പുകളായിട്ടുള്ള പെര്‍സെപോളിസ് അല്‍ നസ്‌റിനെ തളച്ചത്.
17-ാം മിനിട്ടില്‍ തന്നെ അലി ലജാമി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ശേഷിക്കുന്ന സയമം 10 പേരുമായാണ് അല്‍ നസ്‌ര്‍ മത്സരം പൂര്‍ത്തിയാക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കഴുത്തിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ക്രിസ്റ്റ്യാനോയെ 77-ാം മിനിട്ടില്‍ അല്‍ നസ്‌ര്‍ പിന്‍വലിച്ചിരുന്നു. കളി സമനിലയിലായെങ്കിലും ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്‍റെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ അല്‍ നസ്‌റിന് കഴിഞ്ഞു.
ഗ്രൂപ്പ് ഇയില്‍ ഇതിന് മുന്നെ കളിച്ച നാല് മത്സരങ്ങളിലും വിജയിക്കാന്‍ അല്‍ നസ്‌റിന് കഴിഞ്ഞിരുന്നു. ഇതോടെ ടൂര്‍ണമെന്‍റിന്‍റെ നോക്കൗട്ടിലെത്താന്‍ ഒരു പോയിന്‍റ് മാത്രമായിരുന്നു സൗദി ക്ലബിന് വേണ്ടിയിരുന്നത്. (Al Nassr in to AFC Champions League pre quarter). അതേസമയം സൗദി പ്രോ ലീഗില്‍ വെള്ളിയാഴ്ച ചിരവൈരികളായ അല്‍ ഹിലാലിനെതിരെയാണ് അല്‍ നസ്‌റിന്‍റെ അടുത്ത മത്സരം.
ALSO READ: ഗര്‍നാച്ചോയുടെ അത്‌ഭുത ഗോൾ, പിന്നാലെ റൊണാള്‍ഡോയുടെ സെലിബ്രേഷൻ: വീഡിയോ