ETV Bharat / sports

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചു - cristiano ronaldo children

പ്രയാസമേറിയ ഈ സമയത്ത് ഞങ്ങള്‍ നിങ്ങളോട് സ്വകാര്യത ആവശ്യപ്പെടുന്നതായി ആരാധകരോടായി ക്രിസ്‌റ്റ്യാനോ പറഞ്ഞു

Cristiano Ronaldo announces death of his newborn boy  Cristiano Ronaldo newborn boy died  ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ നവജാത ശിശുവായ മകൻ മരിച്ചു  മാഞ്ചസ്റ്റർ യൂണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ  cristiano ronaldo children  ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ നവജാത ശിശു
ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ നവജാത ശിശുവായ മകൻ മരിച്ചു
author img

By

Published : Apr 19, 2022, 6:44 AM IST

Updated : Apr 19, 2022, 7:38 AM IST

ലണ്ടൻ: മാഞ്ചസ്റ്റർ യൂണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആണ്‍കുഞ്ഞ് മരിച്ചു. ഇരട്ടക്കുട്ടികളിലെ കുഞ്ഞ്, പ്രസവത്തിനിടെയാണ് മരിച്ചത്. ആണ്‍കുട്ടിയുടെ മരണത്തിനൊപ്പം ഭാര്യ ജോർജിന റോഡ്രിഗസ് ഒരു പെൺകുട്ടിക്ക് ജന്മം നൽകിയതായും ക്രിസ്റ്റ്യാനോ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

''ഞങ്ങളുടെ മകൻ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദന ഉണ്ടാക്കുന്നതാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ജീവിക്കാനുള്ള ശക്തി പകരുന്നത്. ഡോക്‌ടർമാരോടും നഴ്‌സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു.

ഈ നഷ്‌ടത്തിൽ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്. പ്രയാസമേറിയ ഈ സമയത്ത് ഞങ്ങള്‍ നിങ്ങളോട് സ്വകാര്യത ആവശ്യപ്പെടുന്നു. പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു. ഞങ്ങൾ എപ്പോഴും നിന്നോടൊപ്പമുണ്ട്'' - ക്രിസ്റ്റ്യാനോ ഇങ്ങനെ ട്വീറ്റ് ചെയ്‌തു.

Last Updated : Apr 19, 2022, 7:38 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.