ടോക്കിയോ : നിലവിലുള്ള കൊവിഡ് സങ്കീര്‍ണതകള്‍ കണക്കിലെടുത്ത് 2021ലെ ജാപ്പനീസ് ഗ്രാൻഡ് പ്രിക്സ് റദ്ദാക്കിയതായി ഫോർമുല വൺ. റഷ്യൻ ഗ്രാൻഡ് പ്രിക്സിനും പുനർക്രമീകരിച്ച ടർക്കിഷ് ജിപിയ്‌ക്കും ശേഷം ഒക്ടോബർ പകുതിയോടെ ടൂര്‍ണമെന്‍റ് നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.
"ജപ്പാനിലെ പ്രമോട്ടര്‍മാരുമായും അധികാരികളുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, രാജ്യത്ത് നിലവിലുള്ള കൊവിഡ് സങ്കീർണതകൾ കാരണം ഈ സീസണിൽ റേസ് റദ്ദാക്കാൻ ജാപ്പനീസ് സർക്കാർ തീരുമാനമെടുത്തു"- ഫോര്‍മുല വണ്‍ പ്രസ്താവനയില്‍ അറിയിച്ചു.
also read: എട്ടുമാസം പ്രായമുള്ള കുഞ്ഞിനായി ഒളിമ്പിക് മെഡല്‍ ലേലം ചെയ്തു; മരിയ ആൻഡ്രെജിക്കിന് കയ്യടി
അതേസമയം കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും ടൂര്‍ണമെന്‍റ് റദ്ദാക്കിരുന്നു. മത്സരങ്ങളുടെ പുതിയ കലണ്ടര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും വൈകാതെ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ഫോർമുല വൺ വ്യക്തമാക്കി.