ETV Bharat / sports

കോവിഡ് 19; ചൈനീസ് ഗ്രാന്‍റ് പ്രീ മാറ്റിവെച്ചു - കോവിഡ് 19 വാർത്ത

ഫോർമുല വണ്‍ കാറോട്ട മത്സരത്തിന്‍റെ ഭാഗമാണ് ചൈനീസ് ഗ്രാന്‍റ് പ്രീ.

grand prix news  ഗ്രാന്‍റ് പ്രീ വാർത്ത  കോവിഡ് 19 വാർത്ത  covid 19 news
ചൈനീസ് ഗ്രാന്‍റ് പ്രീ
author img

By

Published : Feb 13, 2020, 2:02 PM IST

ഷാങ്ഹായ്: ഏറെ ആരാധക ബാഹുല്യമുള്ള ചൈനീസ് ഗ്രാന്‍റ് പ്രീ മാറ്റിവെച്ചു. ചൈനയിലെ ഓട്ടോ മൊബൈല്‍ ആന്‍ഡ് മോട്ടോർ സൈക്കിൾ ഫെഡറേഷനും ഷാങ്ഹായ് സ്‌പോർട്ട്സ് അഡിമിനിസ്‌ട്രേറ്റീവ് ഡിപ്പാർട്ടുമെന്‍റും ഗ്രാന്‍ഡ് പ്രീയുടെ പ്രമോട്ടർമാരുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ലോകത്തെ വിവിധ ഇടങ്ങളിലായി നടക്കുന്ന ഫോർമുല വണ്‍ കാറോട്ട മത്സരങ്ങളിലെ പ്രധാന ഇനമാണ് ചൈനീസ് ഗ്രാന്‍ഡ് പ്രീ. പുതുക്കിയ തീയ്യതി അറിയിച്ചിട്ടില്ല. നേരത്തെ എപ്രില്‍ 17 മുതല്‍ 19 വരെ മത്സരം നടത്താനാണ് നിശ്ചയിച്ചിരുന്നത്.

കോവിഡ് 19 ബാധിച്ച് ചൈനയില്‍ ഇതിനകം ആയിരത്തില്‍ അധികം പേരുടെ ജീവനാണ് നഷ്‌ടമായത്. 25 ഓളം രാജ്യങ്ങളില്‍ ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടർന്നുള്ള മരണ നിരക്ക് 2003-ല്‍ പൊട്ടിപ്പുറപ്പെട്ട സാർസ് വൈറസ് ബാധയെ മറികടന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.