ETV Bharat / sports

COPPA ITALIA: റോമക്കെതിരെ തകർപ്പൻ ജയം; ഇന്‍റർ മിലാൻ കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ - റോമയെ തകർത്ത് ഇന്‍റർ മിലാൻ

റോമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്‍റർ മിലാൻ തകർത്തത്.

COPPA ITALIA  Inter Milan defeat Mourinho's Roma to reach semis  Inter Milan defeat Roma  ഇന്‍റർ മിലാൻ കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ  റോമയെ തകർത്ത് ഇന്‍റർ മിലാൻ  കോപ്പ ഇറ്റാലിയ
COPPA ITALIA: റോമക്കെതിരെ തകർപ്പൻ ജയം; ഇന്‍റർ മിലാൻ കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ
author img

By

Published : Feb 9, 2022, 11:52 AM IST

ഇറ്റലി: റോമക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്‍റർ മിലാൻ കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ റോമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്‍റർ മിലാൻ കീഴടക്കിയത്. സെമിയിൽ എസി മിലാൻ- ലാസിയോ മത്സരത്തിലെ ജേതാക്കളാണ് ഇന്‍റർ മിലാന്‍റെ എതിരാളി.

മത്സരത്തിന്‍റെ രണ്ടാം മിനിട്ടിൽ തന്നെ ഗോൾ നേടിക്കൊണ്ടാണ് ഇന്‍റർ മിലാൻ തുടക്കം കുറിച്ചത്. എഡിൻ സെക്കോയാണ് ഗോൾ നേടിയത്. ഇതോടെ ഒരു ഗോൾ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 68-ാം മിനിട്ടിൽ അലക്‌സിസ് സാഞ്ചസ് മിലാന്‍റെ രണ്ടാം ഗോളും നേടി.

ALSO READ: WOMENS IPL: വനിത ഐപിഎൽ അടുത്ത വർഷം മുതൽ; സ്ഥിരീകരണവുമായി ജയ്‌ ഷാ

'നമ്മുടെ കളിക്കാർ വളരെ നല്ല പ്രകടനം തന്നെ പുറത്തെടുത്തു. ഇത് എളുപ്പമുള്ള കളിയായിരുന്നില്ല. റോമയും വളരെ മികച്ച ടീമാണ്. ഞങ്ങൾ മത്സരം നന്നായി നിയന്ത്രിച്ചു. ദിവസങ്ങളുടെ കഠിന പ്രയത്നത്തിന് ശേഷമാണ് ഞങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത്'. കോച്ച് സിമോണ്‍ ഇൻസാഗി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.