ETV Bharat / sports

കൊറോണപ്പേടിയില്‍ ടോക്കിയോ ഒളിമ്പിക്‌സ്; നടത്തിപ്പില്‍ ആശയക്കുഴപ്പം

കൊവിഡ് 19 ബാധയെ തുടർന്ന് ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെ ടോക്കിയോയില്‍ ഒളിമ്പിക്‌സ് നടത്തുന്നതുമായി ബന്ധപ്പെട്ട് സംഘാടകർക്കിടയില്‍ ആശയക്കുഴപ്പം

ടോക്കിയോ ഒളിമ്പിക്‌സ് വാർത്ത  ഒളിമ്പിക്‌സ് വാർത്ത  കൊവിഡ് 19 വാർത്ത  covid 19 news  Tokyo Olympic news  Olympic news
ഒളിമ്പിക്‌സ്
author img

By

Published : Feb 28, 2020, 5:00 PM IST

ടോക്കിയോ: കൊവിഡ് 19 ബാധയെ തുടർന്ന് ടോക്കിയോ ഒളിമ്പിക്‌സ് നടത്തിപ്പില്‍ ആശയകുഴപ്പം. ഒളിമ്പിക്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാച്ചും കമ്മിറ്റിയിലെ മുതിർന്ന അംഗവുമാണ് വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സ് മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഐഒസി പ്രസിഡന്‍റ് തോമസ് ബാച്ച് പറഞ്ഞു. ജപ്പാനില്‍ മാധ്യപ്രവർത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ഊഹക്കച്ചവടത്തിനില്ല. അത്‌ലറ്റുകൾക്ക് ആത്മവിശ്വാസം പകരാനും അവരുടെ പരിശീലനത്തിനും ടോക്കിയോ ഒളിമ്പിക്‌സിനുള്ള തയാറെടുപ്പുകളുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനുമാണ് ശ്രമിക്കുന്നതെന്നും തോമസ് ബാച്ച് പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്‌സ് വാർത്ത  ഒളിമ്പിക്‌സ് വാർത്ത  കൊവിഡ് 19 വാർത്ത  covid 19 news  Tokyo Olympic news  Olympic news
ടോക്കിയോ ഒളിമ്പിക്‌സ് .

അതേസമയം വൈറസ് ബാധയെ തുടർന്ന് രൂക്ഷമായ പ്രതിസന്ധി ഉടലെടുത്താല്‍ ഒളിമ്പിക്‌സ് ഉപേക്ഷിക്കേണ്ടിവരുമെന്ന് കമ്മിറ്റിയിലെ മുതിർന്ന അംഗം ഡിക്ക് പോണ്ട് പറഞ്ഞു. വൈറസ് ബാധയെ തുടർന്ന് ഗെയിംസ് മറ്റൊരിടത്തേക്ക് മാറ്റാനോ നീട്ടിവെക്കാനൊ ശ്രമിക്കില്ല. അതേസമയം ഒളിമ്പിക്‌സിന്‍റെ ഉദ്‌ഘാടന ചടങ്ങുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഡിക്ക് പോണ്ട് കൂട്ടിച്ചേർത്തു. നിലവില്‍ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. അത്‌ലറ്റുകളുടെ സുരക്ഷ ഉറപ്പുവരുത്തും. ജാപ്പനീസ് അധികൃതരുമായും ലോകാരോഗ്യ സംഘടനയുമായും ചൈനീസ് ഒളിമ്പിക് കമ്മിറ്റിയുമായും മറ്റ് നിരവധി ഏജെന്‍സികളുമായി സഹകരിച്ചാണ് ഈ പ്രവർത്തനങ്ങൾ ഐഒസി മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഡിക്ക് പോണ്ട് പറഞ്ഞു. ഗെയിംസ് യാഥാർത്ഥ്യമാക്കാനുള്ള നടപടികളുമായി ജപ്പാനീസ് സർക്കാർ മുന്നോട്ട് പോവുകയാണ്. ജുലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് ടോക്കിയോ ഒളിമ്പിക്‌സ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.