ETV Bharat / sports

വെള്ളി പോയാലെന്ത്, സ്വര്‍ണം നേടിയല്ലോ; നെട്ടോട്ടമോടിയ കിവീസ് അത്‌ലറ്റിന്‍റെ കഥ - കോമണ്‍വെല്‍ത്ത് ഗെയിംസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് നിയമം ലംഘിച്ചതിന് കിവീസ് സൈക്ലിങ് താരം എലിസ് ആൻഡ്രൂസിന് പിഴയും മെഡല്‍ നഷ്‌ടവും.

Commonwealth Games  New Zealand cyclist Ellesse Andrews denied silver medal  Ellesse Andrews  എലിസ് ആൻഡ്രൂസ്  കോമണ്‍വെല്‍ത്ത് ഗെയിംസ്  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ന്യൂസീലൻഡ് സൈക്ലിസ്റ്റിന് പിഴ
വെള്ളി പോയാലെന്ത്, സ്വര്‍ണം നേടിയല്ലോ; നെട്ടോട്ടമോടിയ കിവീസ് അത്‌ലറ്റിന്‍റ കഥ
author img

By

Published : Aug 1, 2022, 11:16 AM IST

Updated : Aug 1, 2022, 12:23 PM IST

ബര്‍മിങ്‌ഹാം: ഓടാനും ചാടാനുമൊക്കെയാണ് താരങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തുന്നത്. എന്നാല്‍ നെട്ടോട്ടമോടെണ്ടി വന്നാലോ, അതൊരുല്‍പ്പം കടുപ്പമാവും. ഇത്തരത്തില്‍ ഇടവേളയില്ലാതെ മത്സരങ്ങള്‍ വന്നപ്പോള്‍ നെട്ടോട്ടമോടെണ്ടി വന്നത് ന്യൂസിലൻഡ് സൈക്ലിങ് താരം എലിസ് ആൻഡ്രൂസിനാണ്.

ഇതിന്‍റെ ഫലമായി ലഭിച്ചത് 210 ഡോളർ പിഴയും വെള്ളി മെഡല്‍ നഷ്‌ടവും. എലിസിന്‍റെ ഓട്ടപ്പാച്ചിലിന്‍റെയും വെള്ളി മെഡല്‍ നഷ്‌ടത്തിന്‍റെ കഥയിങ്ങനെയാണ്. വനിതകളുടെ 4000 മീറ്റർ ടീം പർസ്യൂട്ട് ടീമിലെ ഒരംഗത്തിന് പരിക്കേറ്റതോടെ എലിസിന് ടീമിന്‍റെ ഭാഗമാവേണ്ടി വന്നു. ടീമിനൊപ്പം വെള്ളി നേടാന്‍ താരത്തിന് കഴിഞ്ഞു.

പക്ഷെ മെഡൽ സ്വീകരിക്കാൻ നിൽക്കാതെ എലിസ് മത്സരവേദി വിട്ടു. തൊട്ടുപിന്നാലെ നടന്ന വനിത സ്പ്രിന്‍റ് ഇനത്തിൽ പങ്കെടുക്കാനായിരുന്നു ഇത്. ഇതോടെ ഗെയിംസ് നിയമം ലംഘിച്ചതിന് താരത്തിന് പിഴ വിധിച്ച സംഘാടകര്‍ മെഡലും റദ്ദാക്കുകയായിരുന്നു. മത്സര വിജയികൾ മെഡൽദാനച്ചടങ്ങിൽ പങ്കെടുക്കണമെന്നാണ് നിയമം.

എന്നാല്‍ സ്‌പ്രിന്‍റില്‍ സ്വര്‍ണം നേടിയ എലിസ് വെള്ളി മെഡലിന്‍റെ ദുഃഖം തീര്‍ക്കാനായി. അതും കാനഡയുടെ ഒളിമ്പിക് ചാമ്പ്യന്‍ കെൽസി മിച്ചലിനെ അട്ടിമറിച്ച്!. ഗെയിംസിൽ 22കാരിയായ എലിസിന്‍റെ രണ്ടാം സ്വര്‍ണമാണിത്. നേരത്തെ ടീം സ്പ്രിന്‍റ്‌ ഇനത്തിലും താരം സ്വർണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് എലിസ്.

also read: കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്‌ക്ക് മൂന്നാം സ്വര്‍ണം; ഭാരോദ്വഹനത്തില്‍ റെക്കോഡുമായി അചിന്ത ഷിവലി

Last Updated : Aug 1, 2022, 12:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.