ന്യൂഡൽഹി: എഫ്.ഐ.ഇ.ഡി ലോക ചെസ് വേൾഡ് കപ്പിൽ ഇന്ത്യൻ ഗ്രാന്‍റ്മാസ്റ്റർ ആർ പ്രാഗ്നാനന്ദ നാലാം റൗണ്ടിലേക്ക് യോഗ്യത നേടി. പോളണ്ടിന്‍റെ ഇതിഹാസ താരം മിഷേൽ ക്രാസെങ്കോവിനെ ടൈബ്രേക്കിലൂടെ പരാജയപ്പെടുത്തിയാണ് പ്രാഗ്നാനന്ദ വിജയം സ്വന്തമാക്കിയത്.
ചെസ് ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളാണ് പ്രാഗ്നാനന്ദൻ. മികച്ച പ്രകടനമാണ് ലോകകപ്പിൽ ഈ 15 കാരൻ നടത്തിയിട്ടുള്ളത്. ലോകപ്രശസ്ത ചെസ് ചാമ്പ്യൻ ജിഎം ഗബ്രിയേൽ സർഗീഷ്യനെതിരെ പ്രാഗ്നാനന്ദൻ രണ്ട് വിജയങ്ങൾ നേടിയിരുന്നു.
ALSO READ: ഇൻസ്റ്റഗ്രാമിൽ റൊണാൾഡോയെ പിന്തള്ളി ലയണൽ മെസി
അതേസമയം ഈ മാസം ആദ്യം ന്യൂജേഴ്‌സിയിൽ നിന്നുള്ള 12 വയസുകാരൻ അഭിമന്യു മിശ്ര ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ്മാസ്റ്റർ പദവി സ്വന്തമാക്കിയിരുന്നു. ജി എം സെർജി കർജാകിന്‍റെ 19വർഷമായുള്ള റെക്കോർഡാണ് അഭിമന്യു മറികടന്നത്.
കർജാക്കിൻ 12 വയസും ഏഴു മാസവുമുള്ളപ്പോഴാണ് ഗ്രാന്‍റ്മാസ്റ്റർ പദവിയിൽ എത്തിയതെങ്കിൽ മിശ്ര 12 വയസും നാല് മാസവും കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.