ETV Bharat / sports

ചെൽസി താരം ലുക്കാക്കു ഇന്‍റര്‍മിലാനിലേക്ക് മടങ്ങി ; സാദിയോ മാനെ ബയേണിൽ

ലോൺ അടിസ്ഥാനത്തിലാണ് ലുക്കാക്കു ഇന്‍റര്‍മിലാനിലേക്ക് മടങ്ങുന്നത്

transfer round up  ബെൽജിയൻ സൂപ്പർതാരം റൊമേലു ലുക്കാക്കു  Romelu Lukaku set for Inter Milan return on loan  ചെൽസി താരം ലുക്കാക്കു ഇന്‍റര്‍മിലാനിലേക്ക് മടങ്ങി  സാദിയോ മാനെ ബയേണിൽ  inter milan  chelsea
ചെൽസി താരം ലുക്കാക്കു ഇന്‍റര്‍മിലാനിലേക്ക് മടങ്ങി; സാദിയോ മാനെ ബയേണിൽ
author img

By

Published : Jun 23, 2022, 8:58 PM IST

ലണ്ടന്‍ : ചെൽസിയുടെ ബെൽജിയൻ സൂപ്പർതാരം റൊമേലു ലുക്കാക്കു ഇറ്റലിയിലേക്ക്. ലോൺ അടിസ്ഥാനത്തിലാണ് ലുക്കാക്കു ഇന്‍റര്‍മിലാനിലേക്ക് മടങ്ങുന്നത്. ഇന്‍റര്‍മിലാന് സീരി എ കിരീടം സമ്മാനിച്ച ലുക്കാക്കു റെക്കോഡ് തുകയിലാണ് ചെല്‍സിയിലെത്തിയിരുന്നത്.

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തായ ചെല്‍സിക്കായി 15 ഗോളുകള്‍ മാത്രമാണ് ലുക്കാക്കുവിന് നേടാനായത്. കോച്ച് തോമസ് ടുഷേലുമായുള്ള ബന്ധം വഷളായതും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞതും ലുക്കാക്കുവിനെ വിവാദത്തിലാക്കി. സീരി എ കിരീടം ഒരു പോയിന്‍റിൽ നഷ്‌ടപ്പെട്ട ഇന്റർ 8.4 ദശലക്ഷം ഡോളർ മുടക്കിയാണ് താരത്തെ ടീമിലെത്തിക്കുന്നത്. 2019-21 സീസണുകളില്‍ ഇന്‍ററിനായി കളിച്ച ലുക്കാക്കു 72 മത്സരങ്ങളില്‍ 47 ഗോളുകള്‍ നേടിയിരുന്നു.

  • Romelu Lukaku returns to Inter, here we go and confirmed! Full agreement now signed on loan deal until June 2023, €8 loan fee plus add-ons. ⚫️🔵 #CFC #Inter

    ▫️ Lukaku’s salary will be around €8m.

    ▫️ NO buy option or obligation clause.

    ▫️ Add-ons related to team performances. pic.twitter.com/3sEeQtfXs0

    — Fabrizio Romano (@FabrizioRomano) June 21, 2022 " class="align-text-top noRightClick twitterSection" data=" ">

ലെവന്‍ഡോവ്‌സ്‌കിയുടെ പകരക്കാരനായി മാനെ : ലിവര്‍പൂള്‍ താരം സാദിയോ മാനെ കഴിഞ്ഞ ദിവസം ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയിരുന്നു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പകരക്കാരനായിട്ടാണ് ബയേണ്‍ മാനെയെ ടീമിലെത്തിച്ചത്. മൂന്ന് വര്‍ഷ കരാറിൽ 43 ദശലക്ഷം ഡോളറിനാണ് മാനെ പ്രീമിയര്‍ ലീഗില്‍ നിന്ന് ബുണ്ടസ്‌ലീഗയിലെത്തുന്നത്. ക്ലബ്ബിനായി ചെയ്‌ത സേവനങ്ങള്‍ക്ക് സാദിയോ മാനെയ്‌ക്ക് ലിവര്‍പൂള്‍ നന്ദിയറിയിച്ചിരുന്നു.

2025 വരെയാണ് 30കാരനായ സാദിയോ മാനെയുടെ കരാര്‍. 2016ല്‍ ലിവര്‍പൂളിനായി കളത്തിലിറങ്ങിയ സാദിയോ മാനെ മുഹമ്മദ് സലായ്ക്കും റോബര്‍ട്ടോ ഫിര്‍മിനോയ്ക്കുമൊപ്പം ഗോളടിച്ച് കൂട്ടി. 269 കളിയില്‍ 120 ഗോളുകളാണ് ലിവര്‍പൂളിനായി സാദിയോ മാനെ നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.