ജനീവ: കഴിഞ്ഞ സീസണിൽ കൂടുതൽ വരുമാനമുണ്ടാക്കിയ യൂറോപ്യൻ ക്ലബ്ബുകൾക്കുള്ള സമ്മാനത്തുക പട്ടികയിൽ ഒന്നാമതെത്തി ചെൽസി. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി കഴിഞ്ഞ വർഷം 120 മില്യൺ യൂറോയാണ് (126.5 മില്യൺ ഡോളർ) നേടിയത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്‌റ്റായ മാഞ്ചസ്റ്റർ സിറ്റിയ്‌ക്ക് 119 ദശലക്ഷം യൂറോയാണ് (125.6 ദശലക്ഷം യുഎസ് ഡോളർ) ലഭിച്ചത്. സെമിഫൈനലിസ്റ്റുകളായ റയൽ മാഡ്രിഡും പാരീസ് സെന്‍റ് ജെർമെയ്‌നും ഏകദേശം 110 ദശലക്ഷം യൂറോ (116 ദശലക്ഷം യുഎസ് ഡോളർ) നേടി.
യുവേഫ കണക്ക് പ്രകാരം പ്രീ-ക്വാർട്ടറിൽ പുറത്തായ ബാഴ്‌സലോണയ്ക്ക് 85 മില്യൺ യൂറോയിൽ താഴെയും (90 മില്യൺ ഡോളർ) യുവന്റസിന് 83 മില്യൺ യൂറോയിൽ താഴെയുമാണ് (88 മില്യൺ ഡോളർ) ലഭിച്ചിരിക്കുന്നത്. ബാഴ്‌സലോണയെയും യുവന്‍റസിനെയും അപേക്ഷിച്ച് ചെൽസിയുടെ ആകെ തുക 35 മില്യൺ യൂറോ (37 മില്യൺ ഡോളർ) കൂടുതലായിരുന്നു, പ്രീ-ക്വാർട്ടറിൽ തോൽക്കുകയും തുടർന്ന് മികച്ച ക്ലബ്ബുകൾക്ക് കൂടുതൽ ലാഭമുണ്ടാക്കാൻ രൂപകൽപ്പന ചെയ്‌ത സൂപ്പർ ലീഗ് ആരംഭിക്കാനുള്ള ശ്രമത്തിൽ പങ്കാളികളാകുകയും ചെയ്‌തു.
12 എലൈറ്റ് ക്ലബ്ബുകളെ ഉൾപ്പെടുത്തി പ്രത്യേകം ലീഗ് രൂപകൽപന ചെയ്യുകയും യുവേഫ നിയന്ത്രണത്തിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിച്ചിരുന്നു. ബാഴ്‌സലോണയും യുവന്‍റസും ഈ പ്രോജക്റ്റിന്‍റെ പ്രധാന വാക്താക്കളായിരുന്നു. ബാഴ്‌സലോണ, യുവന്‍റസ്, റയൽ മാഡ്രിഡ് എന്നീ ടീമുകൾ ഇപ്പോഴും ലക്‌സംബർഗിലെ യൂറോപ്യൻ കോടതിയിൽ യുവേഫയ്‌ക്കെതിരെ നിയമപരമായ കേസ് തുടരുകയാണ്. ചെൽസിയും മാഞ്ചസ്‌റ്റർ സിറ്റിയുമുൾപ്പടെയുള്ള മറ്റ് ഒമ്പത് സൂപ്പർ ലീഗ് അംഗങ്ങൾ, ആരാധകരുടെ കടുത്ത പ്രതിഷേധം കാരണം പദ്ധതിയിൽ നിന്നും പിൻവങ്ങിയിരുന്നു. ഇത് 48 മണിക്കൂറിനകം തന്നെ അതിന്‍റെ തകർച്ചയിലേക്ക് നയിച്ചു.
കുറഞ്ഞ തുക ഫെറൻകോവ്‌റോസിന്; ചാമ്പ്യൻസ് ലീഗ് ക്ലബിനുള്ള ഏറ്റവും കുറഞ്ഞ തുക ലഭിച്ചത് ഹംഗേറിയൻ ക്ലബായ ഫെറൻകോവ്‌റോസിനാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും തോറ്റ അവർക്ക് ലഭിച്ചത് വെറും 18.45 മില്യൺ യൂറോ (19.5 മില്യൺ ഡോളർ) മാത്രമാണ്. യൂറോപ്യൻ മത്സരങ്ങളിലെ ചരിത്ര റെക്കോർഡിന് യുവേഫയുടെ ആനുകൂല്യത്തിൽ ഫെറൻകോവ്‌റോസിന് ലഭിച്ചത് വെറും 1.1 മില്യൺ യൂറോ (1.16 മില്യൺ ഡോളർ) മാത്രമാണ്. ഇതിനു വിപരീതമായി, 13 തവണ യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ആ ഫണ്ടിൽ നിന്ന് 35.5 ദശലക്ഷം യൂറോ (37.5 ദശലക്ഷം യുഎസ് ഡോളർ) നൽകി.
ചാമ്പ്യൻസ് ലീഗ് തുകയുടെ ഏകദേശം 28 % മാത്രമാണ് യൂറോപ്പ ലീഗ് ക്ലബ്ബുകൾക്കുള്ള സമ്മാന തുക; യൂറോപ്യൻ ക്ലബ് അസോസിയേഷനിൽ നിന്ന് യുവേഫയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയതിന് ശേഷം 2018ലാണ് ഇത്തരത്തിൽ ആനുകൂല്യങ്ങൾ നൽകാൻ ആരംഭിച്ചത്. പിന്നീട് സൂപ്പർ ലീഗ് സൃഷ്‌ടിക്കാൻ ശ്രമിച്ച ക്ലബ്ബുകൾ ശക്തമായി സ്വാധീനിച്ചു. ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും തമ്മിലുള്ള സമ്പത്തിക വിടവ് വീണ്ടും വ്യക്തമായി. ചാമ്പ്യൻസ് ലീഗ് തുകയുടെ ഏകദേശം 28 ശതമാനമായ 541 ദശലക്ഷം യൂറോയാണ് (USD 571 ദശലക്ഷം) യൂറോപ്പ ലീഗ് ക്ലബ്ബുകൾക്കുള്ള സമ്മാന തുക.
വില്ലാറിയലിന് 33.1 ദശലക്ഷം യൂറോ; യൂറോപ്പ ലീഗ് ജേതാവായ വില്ലാറിയലിന് 33.1 ദശലക്ഷം യൂറോ (35 ദശലക്ഷം യുഎസ് ഡോളർ) ലഭിച്ചു, സെമിഫൈനലിസ്‌റ്റായ ആഴ്‌സണലിന് 30 ദശലക്ഷം യൂറോയിൽ താഴെയാണ് (31.6 ദശലക്ഷം യുഎസ് ഡോളർ) ലഭിച്ചത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷം യൂറോപ്പ ലീഗ് ഫൈനൽ തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ട് ചാമ്പ്യൻഷിപ്പിൽ നിന്നായി മൊത്തം 79.6 ദശലക്ഷം യൂറോ (83.6 ദശലക്ഷം യുഎസ് ഡോളർ) ലഭിച്ചു.
യൂറോപ്യൻ ക്ലബ് അസോസിയേഷനുകൾക്ക് 8 ദശലക്ഷം യൂറോ; ചാമ്പ്യൻസ് ലീഗ് ഫണ്ടിൽ നിന്ന്, യുവേഫ മത്സരങ്ങളിൽ കളിക്കുന്ന ഏകദേശം 250 ക്ലബ്ബുകളെ പ്രതിനിധീകരിക്കുന്ന യൂറോപ്യൻ ക്ലബ് അസോസിയേഷനുകൾക്ക് 8 ദശലക്ഷം യൂറോ (8.4 ദശലക്ഷം യുഎസ് ഡോളർ ) നൽകി. കൊവിഡ് പാൻഡെമിക് ബാധിച്ച 2019-20 സീസണിലെ സാമ്പത്തിക നഷ്‌ടത്തിൽ യുവേഫ പ്രക്ഷേപകർക്കും സ്പോൺസർമാർക്കും റീഫണ്ട് നൽകുന്നതിന് ഭാഗമായി ഓരോ ക്ലബ്ബിനും സമ്മാനത്തുകയുടെ ഏകദേശം 5% കുറച്ചിരുന്നു.