മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടം. ക്വാർട്ടര്‍ ഉറപ്പിക്കാന്‍ പിഎസ്‌ജി റയൽ മാഡ്രിഡിനെ നേരിടും. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് സ്പോർട്ടിങ്ങാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് മത്സരം ആരംഭിക്കുക.
പ്രീക്വാര്‍ട്ടറിന്‍റെ ആദ്യപാദത്തിലെ ഒരു ഗോള്‍ കടവുമായാണ് റയൽ സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത്. സാന്‍റിയാഗോ ബെർണബ്യൂവിൽ സമനില നേടിയാലും അഗ്രിഗേറ്റ് സ്കോറിന്‍റെ അടിസ്ഥാനത്തില്‍ പിഎസ്‌ജിക്ക് ക്വാർട്ടറിലെത്താം.
ആദ്യപാദ മത്സരം അവസാനിക്കാന്‍ സെക്കന്‍റുകള്‍ മാത്രം ശേഷിക്കെയാണ് പിസ്‌ജി മത്സരം പിടിച്ചത്. 94ാം മിനിട്ടില്‍ എംബാപ്പെയാണ് സിറ്റിയെ കടക്കാരാക്കിയത്. എന്നാല്‍ താരത്തിന്‍റെ പരിക്ക് ഫ്രഞ്ച് ക്ലബിന് ആശങ്കയാണ്. ബാഴ്‌സ വിട്ടതിന് ശേഷം ലയണല്‍ മെസി റയലിന്‍റെ തട്ടകത്തിലിറങ്ങുന്ന ആദ്യ മത്സരം കൂടിയാണിത്. പരിക്ക് വലയ്‌ക്കുന്നസെർജിയോ റാമോസ് മുന്‍ ക്ലബിനെതിരെ കളിക്കില്ല.
also read: ചാമ്പ്യന്‍സ് ലീഗ്: ഗോള്‍ മഴ പെയ്യിച്ച് ബയേണ്‍; തോറ്റിട്ടും ക്വാര്‍ട്ടറുറപ്പിച്ച് ലിവര്‍പൂള്‍
ടോണി ക്രൂസ്, ഫെഡെ വെൽവെർദേ എന്നിവരുടെ പരിക്കും കാസിമിറോയുടെ സസ്പെൻഷനും റയലിന് തിരിച്ചടിയാണ്. നേരത്തെ ഏഴ് തവണ ഇരു സംഘവും ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് മത്സരങ്ങള്‍ റയലിനും രണ്ട് മത്സരങ്ങള്‍ പിഎസ്‌ജിക്കും ഒപ്പം നിന്നു. രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു.
അതേസമയം സ്പോർട്ടിങ്ങിനെതിരെ ആദ്യപാതത്തിലെ തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. സ്പോർട്ടിങ്ങിന്‍റെ മൈതാനത്ത് ഏക പക്ഷീയമായ അഞ്ച് ഗോളുകളാണ് ഇംഗ്ലീഷ് വമ്പന്മാര്‍ അടിച്ചുകൂട്ടിയത്. ഇതോടെ ഏത്ര ഗോളുകള്‍ക്കാണ് സിറ്റി ക്വാര്‍ട്ടര്‍ പ്രവേശനം ആധികാരികമാക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.