പാരീസ്: ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനിടെ സ്‌റ്റേഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തില്‍ പ്രശ്‌നുണ്ടാക്കിയത് ലിവർപൂൾ ആരാധകരാണെന്ന് ഫ്രഞ്ച് കായിക മന്ത്രി. ടിക്കറ്റ് ഇല്ലാതെയും വ്യാജ ടിക്കറ്റുകളുമായും ലിവർപൂൾ ക്ലബിന്‍റെ ബ്രിട്ടീഷ് ആരാധകര്‍ കൂട്ടമായെത്തിയെന്ന് ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയ പറഞ്ഞു. ഇവര്‍ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
കാണികള്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ലിവർപൂളും റയൽ മാഡ്രിഡും തമ്മിലുള്ള ഫൈനൽ 30 മിനിറ്റിലധികം വൈകിയിരുന്നു. മത്സരത്തിന്‍റെ കിക്ക് ഓഫിന് മുന്നോടിയായി സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ അക്രമാസക്തരായതോടെ ഫ്രഞ്ച് പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്‌തു. ടിക്കറ്റ് ഇല്ലാത്ത ആരാധകർ സുരക്ഷ തകർത്ത് സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ചുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.
also read: കരൾ പിളരുന്ന വേദനയിലും ലിവർപൂൾ പറയുന്നു, അടുത്ത ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഞങ്ങളുണ്ടാകും....
മത്സരത്തില്‍ ഏക പക്ഷീയമായ ഒരു ഗോളിന് ലിവര്‍പൂളിനെ തോല്‍പ്പിച്ച റയല്‍ കിരീടമുയര്‍ത്തിയിരുന്നു. മത്സരത്തിന്‍റെ 59-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്‍റെ ഗോളാണ് ലിവര്‍പൂളിന്‍റെ ഹൃദയം തകര്‍ത്തത്. റയലിന്‍റെ 14ാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്.