പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം ഫൈനലിലിടം പിടിച്ച് നോര്‍വീജിയന്‍ താരം കാസ്‌പര്‍ റൂഡ്. കലാശപ്പോരാട്ടത്തില്‍ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലാണ് കാസ്‌പര്‍ റൂഡിന്‍റെ എതിരാളി. സെമിയിൽ മുൻ ഗ്രാന്‍ഡ്‌സ്ലാം ജേതാവ് ക്രൊയേഷ്യൻ താരം മരിന്‍ സിലിച്ചിനെ കീഴടക്കിയാണ് 23 കാരനായ റൂഡ് തന്‍റെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനലിനെത്തുന്നത്. സ്‌കോര്‍: 3-6, 6-4, 6-2, 6-2.
-
✨ First-ever Grand Slam final ✨
— Roland-Garros (@rolandgarros) June 3, 2022 " class="align-text-top noRightClick twitterSection" data="
Man of the day, @CasperRuud98 🇳🇴 pic.twitter.com/aKSM64PSAk
">✨ First-ever Grand Slam final ✨
— Roland-Garros (@rolandgarros) June 3, 2022
Man of the day, @CasperRuud98 🇳🇴 pic.twitter.com/aKSM64PSAk✨ First-ever Grand Slam final ✨
— Roland-Garros (@rolandgarros) June 3, 2022
Man of the day, @CasperRuud98 🇳🇴 pic.twitter.com/aKSM64PSAk
ചരിത്രത്തിലാദ്യമായി ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന നോര്‍വീജിയന്‍ താരം എന്ന റെക്കോഡ് സ്വന്തമാക്കിയാണ് ലോക എട്ടാം നമ്പര്‍ താരമായ റൂഡ് ഫൈനല്‍ ടിക്കറ്റെടുത്തത്. ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷം വെറ്ററന്‍ താരമായ സിലിച്ചിനെതിരെ റൂഡ് തിരിച്ചടിക്കുകയായിരുന്നു. ഇരുവരുടെയും ആദ്യ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനല്‍ മത്സരം കൂടിയായിരുന്നു ഇത്.
-
About that meeting with Rafa 😍@CasperRuud98 | #RolandGarros pic.twitter.com/4fSnqJjQ1K
— Roland-Garros (@rolandgarros) June 3, 2022 " class="align-text-top noRightClick twitterSection" data="
">About that meeting with Rafa 😍@CasperRuud98 | #RolandGarros pic.twitter.com/4fSnqJjQ1K
— Roland-Garros (@rolandgarros) June 3, 2022About that meeting with Rafa 😍@CasperRuud98 | #RolandGarros pic.twitter.com/4fSnqJjQ1K
— Roland-Garros (@rolandgarros) June 3, 2022
ക്രൊയേഷ്യന്‍ താരമായ സിലിച്ച് 2014-ലെ യു.എസ്.ഓപ്പണ്‍ കിരീടജേതാവാണ്. പക്ഷേ സിലിച്ചിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ റൂഡിന് സാധിച്ചു. 16 എയ്‌സുകളും 41 വിന്നറുകളും നേടിയ റൂഡ് മത്സരത്തിനിടെ 2 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 5 തവണ ബ്രേക്ക് ചെയ്‌തു.
-
⚔️ An epic battle between @CasperRuud98 and @cilic_marin saw the Norwegian reach his first Grand Slam final! ⚔️
— Roland-Garros (@rolandgarros) June 3, 2022 " class="align-text-top noRightClick twitterSection" data="
Catch up on all the #RolandGarros action 👇 pic.twitter.com/tCVadlW7BR
">⚔️ An epic battle between @CasperRuud98 and @cilic_marin saw the Norwegian reach his first Grand Slam final! ⚔️
— Roland-Garros (@rolandgarros) June 3, 2022
Catch up on all the #RolandGarros action 👇 pic.twitter.com/tCVadlW7BR⚔️ An epic battle between @CasperRuud98 and @cilic_marin saw the Norwegian reach his first Grand Slam final! ⚔️
— Roland-Garros (@rolandgarros) June 3, 2022
Catch up on all the #RolandGarros action 👇 pic.twitter.com/tCVadlW7BR
ALSO READ: പിറന്നാൾ വിജയം; ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിൽ പ്രവേശിച്ച് റാഫേല്‍ നദാല്‍
ആദ്യ സെറ്റ് 3-6 ന് നഷ്‌ടപ്പെട്ടിട്ടും തളരാതെ പിടിച്ചുനിന്ന റൂഡ് പിന്നീടുള്ള മൂന്ന് സെറ്റ് പിടിച്ചെടുത്താണ് വന്‍ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിനു ഇടയിൽ പരിസ്‌ഥിതി പ്രവർത്തകൻ കളത്തിൽ ഇറങ്ങിയത് കളി 15 മിനിറ്റ് നിർത്തിവക്കാൻ കാരണം ആയി. ഇടവേള പക്ഷെ റൂഡിനെ ബാധിച്ചില്ല. ഈ മികവ് ഫൈനലില്‍ പുറത്തെടുത്താല്‍ നദാലിന് മത്സരം കടുപ്പമാകും.
4 വർഷം മുമ്പ് 19 മത്തെ വയസിൽ റാഫേൽ നദാൽ അക്കാദമിയിൽ ചേർന്ന നദാൽ ആരാധകൻ കൂടിയായ കാസ്‌പർ റൂഡ് ഫൈനലിൽ റാഫേൽ നദാലിനെ ആണ് നേരിടുക എന്നത് കൗതുകം നൽകുന്ന വസ്‌തുതയാണ്. ജൂണ്‍ അഞ്ചിന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് ഫൈനല്‍. വനിത വിഭാഗം ഫൈനലിൽ ഇന്ന് ഇഗ ഷ്വാൻടെക് കോകോ ഗൗഫിനെ നേരിടും.