ETV Bharat / sports

കാസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ; 60 മില്യണ്‍ യൂറോയ്‌ക്ക് കരാർ ഉറപ്പിച്ചതായി റിപ്പോർട്ട്

2013 മുതൽ റയൽ മാഡ്രിഡിന്‍റെ താരമാണ് 30കാരനായ കാസെമിറോ. നാല് വർഷത്തേക്കാണ് താരത്തെ യുണൈറ്റഡ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ

author img

By

Published : Aug 19, 2022, 8:20 PM IST

Casemiro  Casemiro will leave real Madrid for Manchester United  Casemiro wants to leave Real Madrid  Manchester United transfer news  premier league news  കാസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്  റയൽ മാഡ്രിഡ് വിടാനൊരുങ്ങി കാസെമിറോ  പ്രീമിയർ ലീഗ് വാർത്തകൾ  പ്രീമിയർ ലീഗ് ട്രാൻസ്‌ഫർ വാർത്തകൾ  കാർലോ ആൻസലോട്ടി  ക്രിസ്റ്റ്യാനോ റൊണാൾഡോ  കാസെമിറോ  ബ്രസീലിയൻ മധ്യനിര താരം കാസെമിറോ  Premier League transfer news  transfer news football  premier league transfer window
കാസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്; 60 മില്യൻ യൂറോയ്‌ക്ക് കരാർ ഉറപ്പിച്ചതായി റിപ്പോർട്ട്

മാഡ്രിഡ് : റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ മധ്യനിര താരം കാസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്. റയൽ മാഡ്രിഡിന്‍റെ മാനേജർ കാർലോ ആൻസലോട്ടി തന്നെയാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുന്ന കാര്യം സ്ഥിരീകരിച്ചത്. 60 മില്യണ്‍ യൂറോയ്‌ക്ക് നാല് വർഷത്തേക്കാണ് താരത്തെ യുണൈറ്റഡ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മെഡിക്കലിനായി റയൽ അനുമതി നൽകിയതായാണ് വിവരം.

'ഈ ക്ലബ്ബിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് അവന്‍റെ ആഗ്രഹങ്ങളെ ഞങ്ങൾ മാനിക്കണം. അവനോട് ഞാൻ സംസാരിച്ചു. പുതിയ വെല്ലുവിളികൾ നേരിടുന്നതിനാണ് അവന് താൽപര്യം. അവൻ റയൽ മാഡ്രിഡ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ അവൻ പോയാൽ പകരക്കാരനെ കണ്ടെത്താൻ ഞങ്ങൾക്കാകും' - ആൻസലോട്ടി പറഞ്ഞു.

  • Casemiro to Man United, here we go! Real Madrid accepted all details of the bid, clubs preparing contracts right now. €60m fixed fee, €10m add-ons 🚨🔴🇧🇷 #MUFC

    Casemiro has full agreement on four year deal, option until 2027.

    Medical and then visa to be sorted during weekend. pic.twitter.com/tiuAdkCR81

    — Fabrizio Romano (@FabrizioRomano) August 19, 2022 " class="align-text-top noRightClick twitterSection" data=" ">

ലോകത്തിലെ ഏറ്റവും മികച്ച ഹോൾഡിംഗ് മിഡ്‌ഫീൽഡർമാരിൽ ഒരാളായ കാസെമിറോ 2013 മുതൽ റയൽ മാഡ്രിഡിലാണ്. കഴിഞ്ഞ സീസണിൽ റയലിനൊപ്പം ലാ ലിഗയും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ കാസെമിറോ ഈ സീസണിൽ സൂപ്പര്‍ കപ്പിലും ടീമിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. റയലിനൊപ്പം 5 ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലും 30 കാരനായ താരം പങ്കാളിയായിട്ടുണ്ട്.

മധ്യനിര ശക്‌തമാകും : അതേസമയം പ്രീമിയർ ലീഗിൽ തുടർ തോൽവികളുമായി നട്ടം തിരിയുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് കാസെമിറോയുടെ വരവ് കരുത്ത് പകരും എന്നാണ് പ്രതീക്ഷ. മധ്യനിരയിലെയും പ്രതിരോധത്തിലെയും ടീമിന്‍റെ പിഴവുകൾക്ക് കാസെമിറോ പരിഹാരമാകുമെന്നാണ് യുണൈറ്റഡ് പരിശീലകന്‍ എറിക് ടെൻ ഹാഗിന്‍റെ കണക്കുകൂട്ടൽ. നിലവിൽ പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

സീസണിന്‍റെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ സ്ഥിരം പരിശീലകനായി ചുമതലയേറ്റ ഡച്ച് പരിശീലകൻ എറിക് ടെൻ ഹാഗിന്‍റെ വരവോടെ ടീമിന്‍റെ പ്രകടനത്തിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ മാത്രമായിരുന്നു ബാക്കി. ടെൻ ഹാഗ് പരിശീലക സ്ഥാനമേറ്റെടുക്കുമ്പോൾ മികച്ച ഒരു ഹോൾഡിംഗ് മിഡ്‌ഫീൽഡറെ ടീമിലെത്തിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചിരുന്നത്.

ടെൻ ഹാഗിന്‍റെ ആവശ്യപ്രകാരം ബാഴ്‌സലോണയുടെ ഫ്രാങ്കി ഡി ജോങ്ങിനെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമം നടത്തിയിരുന്നു. എന്നാൽ താരം യുണൈറ്റഡിൽ ചേരാൻ വിസമ്മതിച്ചതോടെ ആ ശ്രമം പാളി. ഈ സാഹചര്യത്തിലാണ് കാസിമിറോയെ ട്രാൻസ്‌ഫര്‍ ജാലകം അവസാനിക്കുന്നതിന് മുൻപ് ടീമിലെത്തിക്കാനുള്ള ശ്രമം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചത്.

അഴിച്ചുപണിയണം : സീസൺ തുടങ്ങുന്നതിന് മുൻപ് പുതിയ പരിശീലകനെയെത്തിച്ച് ടീം അഴിച്ചുപണിയാൻ ശ്രമം തുടങ്ങിയെങ്കിലും വമ്പൻ പേരുകാരൊന്നും യുണൈറ്റഡിലെത്തിയിരുന്നില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ മാനേജ്മെന്‍റുമായി തെറ്റിയതും പോൾ പോഗ്ബ ടീം വിട്ടതും മറ്റ് പ്രധാന താരങ്ങളുടെ മോശം ഫോമും ടീമിന്‍റെ പ്രകടനത്തെ സാരമായിത്തന്നെ ബാധിച്ചു.

അതേസമയം ട്രാൻസ്‌ഫര്‍ ജാലകം അവസാനിക്കാൻ രണ്ടാഴ്‌ച ശേഷിക്കെ യുവന്‍റസിന്‍റെ അഡ്രിയാൻ റാബിയോട്ട്, ബ്രൈറ്റൻ താരം മോയ്സെസ് കൈസെഡോ എന്നിവരുമായും യുണൈറ്റഡ് ചര്‍ച്ചകൾ നടത്തുന്നുണ്ട്. അത്ലറ്റിക്കോ താരം അൽവാരോ മൊറാട്ട, ബാഴ്‌സലോണ താരം ഒബമയാങ് എന്നിവരെയും ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.