ETV Bharat / sports

മാഡ്രിഡ് ഓപ്പൺ : നദാലിന് പിന്നാലെ ജോക്കോയേയും കടന്ന് കാർലോസ് ; ഫൈനലില്‍ - കാർലോസ് അൽകാരസ്

സെമിയില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ജോക്കോ അല്‍കാരസിന് മുന്നില്‍ കീഴടങ്ങിയത്

Carlos Alcaraz  Novak Djokovic  Carlos Alcaraz reach Madrid Open 2022 Final  Madrid Open 2022  മാഡ്രിഡ് ഓപ്പൺ 2022  കാർലോസ് അൽകാരസ്  നൊവാക് ജോക്കോവിച്ച്
മാഡ്രിഡ് ഓപ്പൺ: നദാലിന് പിന്നാലെ ജോക്കോയേയും കടന്ന് കാർലോസ്; ഫൈനലില്‍
author img

By

Published : May 8, 2022, 10:10 AM IST

മാഡ്രിഡ് : മാഡ്രിഡ് ഓപ്പൺ ടെന്നിസ് ടൂര്‍ണമെന്‍റിലെ കുതിപ്പ് തുടര്‍ന്ന് സ്‌പാനിഷ് സെന്‍സേഷന്‍ കാർലോസ് അൽകാരസ്. ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയ 19കാരന്‍ ഫൈനലുറപ്പിച്ചു.

ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ജോക്കോ അല്‍കാരസിന് മുന്നില്‍ കീഴടങ്ങിയത്. ആദ്യ സെറ്റ് നഷ്‌ടപ്പെട്ട അൽകാരസ് പിന്നില്‍ നിന്നാണ് പൊരുതിക്കയറിയത്. സ്‌കോര്‍: 6-7(5), 7-5, 7-6(5). ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റാഫേല്‍ നദാലിനേയാണ് അൽകാരസ് കീഴടക്കിയത്.

also read: IPL 2022 | ഒരോവറില്‍ വഴങ്ങിയത് അഞ്ച് സിക്‌സുകള്‍ ; ശിവം മാവി മോശം റെക്കോര്‍ഡിന്‍റെ പട്ടികയില്‍

ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് 19കാരനായ സ്പാനിഷ് താരം സ്വന്തം നാട്ടുകാരനായ നദാലിനെ മറികടന്നത്. ഇതോടെ കളിമൺ കോര്‍ട്ടില്‍ നദാലിനും ജോക്കോവിച്ചിനുമെതിരെ തുടർച്ചയായി വിജയിക്കുന്ന ആദ്യ താരമാവാനും അൽകാരസിന് കഴിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.