ETV Bharat / sports

Carabao Cup| മൂന്നടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, നോട്ടിങ്‌ഹാം ഫോറസ്റ്റിന് ആദ്യ പാദ സെമിയില്‍ തോല്‍വി

author img

By

Published : Jan 26, 2023, 7:36 AM IST

നോട്ടിങ്‌ഹാം ഫോറസ്റ്റിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, വൗട്ട് വെഗോർസ്റ്റ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോള്‍ നേടിയത്.

carabao cup  nottm forest vs manchester united  nottm forest vs manchester united match result  EFL  nottm forest  manchester united  manchester united goals against nottm forest  carabao cup semi  marcus rashford goal  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  നോട്ടിങ്‌ഹാം ഫോറസ്റ്റ്  വൗട്ട് വെഗോർസ്റ്റ്  മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്  സിറ്റി ഗ്രൗണ്ട്  ഇഎഫ്‌എല്‍  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടിങ്‌ഹാം ഫോറസ്റ്റ്
Carabao Cup

ലണ്ടന്‍: ഇഎഫ്എല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഒന്നാം പാദ സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. സിറ്റി ഗ്രൗണ്ടില്‍ നോട്ടിങ്‌ഹാം ഫോറസ്റ്റിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചുവന്ന ചെകുത്താന്മാര്‍ വിജയക്കൊടി പാറിച്ചത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, വൗട്ട് വെഗോർസ്റ്റ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരായിരുന്നു ഗോള്‍ സ്‌കോറര്‍മാര്‍.

സൂപ്പര്‍ റാഷ്‌ഫോര്‍ഡ്: പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനോടേറ്റ തോല്‍വിയുടെ ക്ഷീണവുമായണ് യുണൈറ്റഡ് കറബാവോ കപ്പ് സെമി മത്സരത്തിനായെത്തിയത്. എന്നാല്‍ സിറ്റി ഗ്രൗണ്ടില്‍ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ആതിഥേയരെ കാഴ്‌ചക്കാരാക്കാന്‍ യുണൈറ്റഡിനായി. മത്സരത്തിന്‍റെ ആറാം മിനിട്ടില്‍ തന്നെ ലീഡ് സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചു.

മിന്നും ഫോമിലുള്ള മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്‍റെ വകയായിരുന്നു ഗോള്‍. സ്വന്തം ഹാഫില്‍ നിന്നും ഇടത് വിങ്ങിലൂടെ പന്തുമായി കുതിച്ച റാഷ്‌ഫോര്‍ഡ് നോട്ടിങ്‌ഹാം പ്രതിരോധത്തെ അനായാസം മറികടന്ന് ഗോള്‍ നേടുകയായിരുന്നു. ഖത്തര്‍ ലോകകപ്പിന് ശേഷമുള്ള താരത്തിന്‍റെ പത്താമത്തെ ഗോളായിരുന്നു ഇത്.

ഇതോടെ സീസണില്‍ നേടിയ ഗോളുകളുടെ ആകെ എണ്ണവും റാഷ്‌ഫോര്‍ഡ് 18 ആയി ഉയര്‍ത്തി. 24-ാം മിനിട്ടില്‍ ഫോറസ്റ്റ് ഗോള്‍ തിരിച്ചടിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെടുകയായിരുന്നു. സാം സറിഡ്‌ജ് ഓഫ്‌സൈഡ് കെണിയില്‍ കുടുങ്ങിയതാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്.

തുടര്‍ന്ന് മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് യുണൈറ്റഡ് ലീഡുയര്‍ത്തി. വൗട്ട് വെഗോർസ്റ്റാണ് സന്ദര്‍ശകര്‍ക്കായി രണ്ടാം ഗോള്‍ നേടിയത്. ബോക്‌സിന് തൊട്ടുപുറത്ത് നിന്നും മുന്നേറ്റനിരതാരം ആന്‍റണി പായിച്ച ഷോട്ട് നോട്ടിങ്‌ഹാം ഫോറസ്റ്റ് ഗോള്‍ കീപ്പര്‍ ഹെന്നെസി തട്ടിയകറ്റിയിരുന്നു.

⚽️ Eski Beşiktaşlı Wout Weghorst, Manchester United formasıyla ilk golünü attı.pic.twitter.com/wGuLXijEbE

— Fotomaç (@fotomac) January 25, 2023 " class="align-text-top noRightClick twitterSection" data=" ">

ഫോറസ്റ്റ് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തിയ പന്തിന് നേരേക്ക് ഓടിയെത്തിയ വെഗോര്‍സ്റ്റ് അനായാസം ഗോള്‍ നേടുകയായിരുന്നു. യുണൈറ്റഡിന് വേണ്ടി താരത്തിന്‍റെ ആദ്യ ഗോളായിരുന്നു ഇത്. 2-0 ലീഡുമായി ഒന്നാം പകുതി അവസാനിപ്പിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിന്‍റെ അവസാന നിമിഷമാണ് മൂന്നാം ഗോളടിച്ചത്.

ബ്രൂണോ ഫെര്‍ണാണ്ടസ് ആയിരുന്നു ഗോള്‍ സ്‌കോറര്‍. മത്സരത്തിന്‍റെ 89-ാം മിനിട്ടിലായിരുന്നു ഗോള്‍ പിറന്നത്. ഗോള്‍ സ്‌കോറിങ്ങിന് പുറമെ മത്സരത്തില്‍ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം മുന്നിട്ട് നില്‍ക്കാനും യുണൈറ്റഡിന് സാധിച്ചിരുന്നു.

മുന്നേറാന്‍ യുണൈറ്റഡ്: ഫെബ്രുവരി രണ്ടിനാണ് കറബാവേ കപ്പില്‍ ഓള്‍ഡ് ട്രഫോര്‍ഡിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടിങ്‌ഹാം ഫോറസ്റ്റ് രണ്ടാം പാദ സെമി ഫൈനല്‍ മത്സരം. അതേസമയം, ഈ മാസം 29ന് എഫ്‌എ കപ്പ് നാലാം റൗണ്ട് മത്സരത്തിനും എറിക് ടെന്‍ ഹാഗിന്‍റ ശിഷ്യന്മാര്‍ കളത്തിലിറങ്ങും. യുണൈറ്റഡിന്‍റെ മൈതാനത്ത് റീഡിങ്ങാണ് എതിരാളികള്‍.

പ്രീമിയര്‍ ലീഗില്‍ നിലവില്‍ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 20 മത്സരങ്ങള്‍ കളിച്ച ടീമിന് 39 പോയിന്‍റാണ് സമ്പാദ്യം. ലീഗിലെ അവസാന മത്സരത്തില്‍ യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനോട് 2-3 ന് തോറ്റിരുന്നു.

ക്രിസ്റ്റല്‍ പാലസിനെതിരെയാണ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിന്‍റെ അടുത്ത മത്സരം. ഫെബ്രുവരി നാലിന് ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തിലാണ് ഈ മത്സരം. നേരത്തെ ഇരു ടീമും ഏറ്റുമുട്ടിയ മത്സരം 1-1 ന് സമനിലയിലാണ് കലാശിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.