ലണ്ടന്‍: കറബാവോ കപ്പിന്‍റെ ഫൈനലുറപ്പിച്ച് ന്യൂകാസിൽ യുണൈറ്റഡ്. സ്വന്തം തട്ടകമായ സെന്‍റ് ജെയിംസ് പാർക്കിൽ നടന്ന രണ്ടാം പാദ സെമിയില്‍ സതാംപ്‌ടണെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ന്യൂകാസിലിന്‍റെ മുന്നേറ്റം. കഴിഞ്ഞയാഴ്ച സതാംപ്‌ടണിന്‍റെ തട്ടകത്തില്‍ നടന്ന ആദ്യ പാദത്തിൽ ഏക പക്ഷീയമായ ഒരു ഗോളിനും ന്യൂകാസിൽ ജയിച്ചിരുന്നു.
ഇതോടെ 3-1 എന്ന അഗ്രിഗേറ്റ് സ്‌കോറോടെയാണ് ന്യൂകാസിൽ ഫൈനലിലെത്തിയത്. 1976ന് ശേഷം ആദ്യമായാണ് ന്യൂകാസിൽ ലീഗ് കപ്പ് ഫൈനലിലെത്തുന്നത്. കൂടാതെ 24 വര്‍ഷത്തിന് ശേഷമാണ് ടീം ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഇതിന് മുന്നെ 1999ലെ എഫ്‌എ കപ്പിന്‍റെ ഫൈനലിലായിരുന്നു ന്യൂകാസില്‍ അവസാനം കളിച്ചത്.
സെന്‍റ് ജെയിംസ് പാർക്കിലെ രണ്ടാം പാദത്തില്‍ ലോങ്സ്റ്റാഫിന്‍റെ ഇരട്ട ഗോളുകളാണ് ന്യൂകാസിലിന് മിന്നും ജയം ഒരുക്കിയത്. ചെ ആഡംസാണ് സതാംപ്‌ടണായി ലക്ഷ്യം കണ്ടത്. മത്സരത്തിന്‍റെ ആദ്യ പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്.
-
St. James' Park erupts! 💥 pic.twitter.com/GIRpifXQWl
— Newcastle United FC (@NUFC) February 1, 2023 " class="align-text-top noRightClick twitterSection" data="
">St. James' Park erupts! 💥 pic.twitter.com/GIRpifXQWl
— Newcastle United FC (@NUFC) February 1, 2023St. James' Park erupts! 💥 pic.twitter.com/GIRpifXQWl
— Newcastle United FC (@NUFC) February 1, 2023
ആദ്യ പാദത്തിലെ ഒരു ഗോള്‍ കടവുമായി കളിക്കാനിറങ്ങിയ സതാംപ്‌ടണെ ഞെട്ടിച്ച് അഞ്ചാം മിനിട്ടില്‍ തന്നെ ലോങ്സ്റ്റാഫ് ഗോളടിച്ചു. തുടര്‍ന്ന് 21ാം മിനിട്ടിലും താരം ലക്ഷ്യം കണ്ടതോടെ ന്യൂകാസില്‍ ആകെ മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തി. 29ാം മിനിട്ടിലായിരുന്നു ആഡംസിന്‍റെ ഗോള്‍ വന്നത്.
82ാം മിനിട്ടില്‍ മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമാരേസ് ചുവപ്പ് കണ്ട് പുറത്തായതോടെ ന്യൂകാസില്‍ പത്തു പേരായി ചുരുങ്ങിയെങ്കിലും സതാംപ്‌ടണ് മുതലാക്കാന്‍ കഴിഞ്ഞില്ല. മത്സരത്തിന്‍റെ 55 ശതമാനം പന്ത് കൈവശം വച്ചെങ്കിലും വെറും മൂന്ന് ഷോട്ടുകള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്ക് ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുക്കാനായത്. എന്നാല്‍ ഏഴ് തവണയാണ് ന്യൂകാസില്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് പന്തടിച്ചത്.
ഫൈനലിലെ മറ്റൊരു സ്ഥാനത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡും നോട്ടിങ്ഹാം ഫോറസ്‌റ്റുമാണ് ഏറ്റമുട്ടുന്നത്. ആദ്യ പാദ സെമിയില്‍ ഫോറസ്‌റ്റിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. ഇന്ന് സ്വന്തം തട്ടകമായ ഓള്‍ഡ്ട്രാഫോര്‍ഡിലാണ് യുണൈറ്റഡ് ഫോറസ്‌റ്റിനെ നേരിടുന്നത്.