ETV Bharat / sports

Carabao Cup: ഫൈനലിൽ തീ പാറും; ചെൽസി ലിവർപൂളിനെ നേരിടും - കാറബാവോ കപ്പ്

ഇന്ന് നടന്ന മത്സരത്തിൽ ലിവർപൂൾ ആഴ്‌സനലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തതോടെയാണ് ഫൈനൽ ലൈനപ്പായത്.

Carabao Cup  Carabao Cup final  chelsea vs liverpool  കാറബാവോ കപ്പ് ഫൈനൽ ലൈനപ്പ്  ചെൽസി ലിവർപൂളിനെ നേരിടും  കാറബാവോ കപ്പ്  Carabao Cup Final chelsea vs liverpool
Carabao Cup: ഫൈനലിൽ തീ പാറും പോരാട്ടം; ചെൽസി ലിവർപൂളിനെ നേരിടും
author img

By

Published : Jan 21, 2022, 7:14 PM IST

ലണ്ടൻ: കാറബാവോ കപ്പ് ഫൈനലിൽ ലിവർപൂൾ ചെൽസിയെ നേരിടും. ഇന്ന് നടന്ന മത്സരത്തിൽ ലിവർപൂൾ ആഴ്‌സനലിനെ തകർത്തതോടെയാണ് ഫൈനൽ ലൈനപ്പ് വ്യക്‌തമായത്. ഫെബ്രുവരി 27ന് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ.

എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കരുത്തരായ ലിവർപൂർ ആഴ്‌സനലിനെ കീഴടക്കിയത്. ഡിയാഗോ ജോട്ടയുടെ ഇരട്ട ഗോളാണ് ലിവർപൂളിന് മികച്ച വിജയം സമ്മാനിച്ചത്. 19, 77 മിനിട്ടുകളിലാണ് ജോട്ട ഗോൾ നേടിയത്. ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും ഗോൾരഹിത സമനില വഴങ്ങിയിരുന്നു.

നേരത്തെ ടോട്ടനത്തെ തകർത്താണ് ചെൽസി ഫൈനലിലേക്ക് യോഗ്യത നേടിയത്. രണ്ട് പാദങ്ങളിലും ചെൽസിക്കായിരുന്നു വിജയം. ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ച ചെൽസി രണ്ടാം പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്‍റെ വിജയം സ്വന്തമാക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.