ETV Bharat / sports

'രാജ്യത്തോടുള്ള സ്‌നേഹം എന്നെ വൈകാരികമായി ചിന്തിപ്പിച്ചു' ; മെസിയോട് മാപ്പുപറഞ്ഞ് കാനെലോ അൽവാരസ്

അർജന്‍റീനയും മെക്‌സിക്കോയും തമ്മിലുള്ള മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ വിജയാഘോഷത്തിനിടെ മെസി മെക്‌സിക്കോയുടെ ജഴ്‌സി നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു ആരോപണം

മെസി  മെസി ജേഴ്‌സി വിവാദം  മെക്‌സികോ ജേഴ്‌സി വിവാദം  കാനെലോ അൽവാരസ്  മെസിയോട് മാപ്പ് പറഞ്ഞ് കാനെലോ അൽവാരസ്  Messi  CANELO ALVAREZ THREATENED LIONEL MESSI  CANELO ALVAREZ  LIONEL MESSI  Canelo alvarez apologize to lionel messi
രാജ്യത്തോടുള്ള സ്‌നേഹം എന്ന വൈകാരികമായി ചിന്തിപ്പിച്ചു; മെസിയോട് മാപ്പ് പറഞ്ഞ് കാനെലോ അൽവാരസ്
author img

By

Published : Dec 1, 2022, 9:23 PM IST

മെക്‌സിക്കോയുടെ ജഴ്‌സി നിലത്തിട്ട് ചവിട്ടിയെന്ന് ആരോപിച്ച്, അർജന്‍റീനയുടെ സൂപ്പർ താരം ലയണൽ മെസിക്കെതിരെ മെക്‌സിക്കോയുടെ മിഡ്‌വെയ്‌റ്റ് ലോക ചാമ്പ്യനായ കാനെലോ അൽവാരസ് ഭീഷണി ഉയർത്തിയത് വലിയ കോളിളക്കമാണ് സൃഷ്‌ടിച്ചത്. 'ഞാന്‍ ഒരിക്കലും നേരിട്ട് കാണാതിരിക്കാന്‍ മെസി ദൈവത്തോട് പ്രാര്‍ഥിക്കട്ടെ' എന്നായിരുന്നു കാനെലോ അൽവാരസിന്‍റെ ഭീഷണി. എന്നാൽ സംഭവം വിവാദമായതോടെ തന്‍റെ വാദം പിൻവലിച്ച് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കാനെലോ.

ട്വിറ്ററിലൂടെയാണ് താരം തന്‍റെ ക്ഷമാപണം നടത്തിയത്. 'രാജ്യത്തോടുള്ള അഭിനിവേശവും സ്‌നേഹവും കൊണ്ട് ഞാൻ വൈകാരികമായി ചിന്തിച്ചുപോയി. മെസിയോടും അർജന്‍റീനയിലെ ജനങ്ങളോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങൾ നാം പഠിക്കുന്നുണ്ട്. ഇത്തവണ എന്‍റെ ഊഴമായിരുന്നു' - കാനെലോ ട്വീറ്റ് ചെയ്‌തു.

കാനെലോയുടെ ഭീഷണി : അർജന്‍റീനയും മെക്‌സിക്കോയും തമ്മിലുള്ള മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ വിജയാഘോഷത്തിനിടെ മെസി മെക്‌സിക്കോ താരത്തിന്‍റെ ജഴ്‌സിയിൽ ചവിട്ടിയെന്നും രാജ്യത്തെ അപമാനിച്ചുവെന്നുമായിരുന്നു ആരോപണം. പിന്നാലെ സോഷ്യൽ മീഡിയയിലും മെസിയെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങൾ രംഗത്തെത്തി. ഇതിനിടെയാണ് മെസിക്കെതിരെ ഭീഷണിയുമായി കാനെലോയും എത്തിയത്.

  • Estos últimos días me dejé llevar por la pasión y el amor que siento por mi país e hice comentarios que estuvieron fuera de lugar por lo que quiero disculparme con Messi y la gente de Argentina. Todos los días aprendemos algo nuevo y esta vez me tocó a mí.

    — Canelo Alvarez (@Canelo) November 30, 2022 " class="align-text-top noRightClick twitterSection" data=" ">

'ഞങ്ങളുടെ ജഴ്‌സിയും പതാകയും ഉപയോഗിച്ച് മെസി തറ വൃത്തിയാക്കുന്നത് കണ്ടോ. ഞാൻ ഒരിക്കലും നേരിട്ട് കാണാതിരിക്കാന്‍ മെസി ദൈവത്തോട് പ്രാര്‍ഥിക്കട്ടെ'. ഞാന്‍ അര്‍ജന്‍റീനയെ ബഹുമാനിക്കുന്നത് പോലെ അവന്‍ മെക്‌സിക്കോയെയും ബഹുമാനിക്കണം. ഞാൻ ആ രാജ്യത്തെക്കുറിച്ച് മൊത്തത്തിലല്ല സംസാരിക്കുന്നത്. മെസി ചെയ്‌ത മോശം പ്രവൃത്തിയെക്കുറിച്ച് മാത്രമാണ്" - എന്നതായിരുന്നു കാനെലോയുടെ ട്വീറ്റ്.

READ MORE: 'ഞാന്‍ നേരിട്ട് കാണാതിരിക്കാന്‍ മെസി ദൈവത്തോട് പ്രാര്‍ഥിക്കട്ടെ' ; ജഴ്‌സി വിവാദത്തില്‍ അര്‍ജന്‍റൈന്‍ നായകന് ഭീഷണി

പിന്തുണച്ച് താരങ്ങൾ : ട്വീറ്റ് വൈറലായതോടെ മെസിയെ അനുകൂലിച്ച് മെക്‌സിക്കൻ ടീമിന്‍റെ നായകൻ ആന്ദ്രെ ഗ്വർദാദോ ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. 'വിയര്‍പ്പ് പറ്റിയത് സന്തം ജഴ്‌സിയിലാണെങ്കിലും എതിരാളിയുടേതിലാണെങ്കിലും നിലത്തിടുന്നതാണ് പതിവ്. ഡ്രസിങ് റൂം എന്താണെന്ന് കനെലോയ്ക്ക് അറിയില്ല. ആ ജഴ്‌സി എന്‍റേതായിരുന്നു. ഇത് വളരെ ബാലിശമായാണ് എനിക്ക് തോന്നുന്നത്'- എന്നതായിരുന്നു ആന്ദ്രെ ഗ്വര്‍ദാദോയുടെ പ്രതികരണം.

കൂടാതെ മെസിയെ പിന്തുണച്ച് മുന്‍ സ്‌പാനിഷ്‌ താരം സെസ്‌ക് ഫാബ്രിഗാസ്, അര്‍ജന്‍റൈന്‍ മുന്‍ താരം സെർജിയോ അഗ്യൂറോ തുടങ്ങിയവരും രംഗത്തെത്തി. 'നിങ്ങള്‍ക്ക് ആ വ്യക്തിയെ (മെസിയെ)അറിയില്ല. അല്ലെങ്കില്‍ ഒരു ലോക്കർ റൂം എങ്ങനെ പ്രവർത്തിക്കുന്നുവെന്നോ ഒരു ഗെയിമിന് ശേഷം എന്താണ് സംഭവിക്കുന്നതെന്നോ നിങ്ങൾക്ക് മനസിലാകുന്നില്ല.

READ MORE: 'ആ ജഴ്‌സി എന്‍റേത്, ഭീഷണി ബാലിശം'; ജഴ്‌സി വിവാദത്തില്‍ മെസിക്ക് പിന്തുണയുമായി മെക്‌സിക്കന്‍ ക്യാപ്റ്റന്‍

മത്സരത്തിന് ശേഷം എല്ലാ ടി-ഷര്‍ട്ടുകളും, അത് നമ്മള്‍ സ്വയം ധരിക്കുന്നവയാണെങ്കിലും തറയിലിടുന്നത് അലക്കാന്‍ പാകത്തിനായിരിക്കും. പ്രത്യേകിച്ച് ഒരു പ്രധാന വിജയം ആഘോഷിക്കുമ്പോള്‍ നമ്മള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കില്ല' - സെസ്‌ക് ഫാബ്രിഗാസ് ട്വീറ്റില്‍ വ്യക്തമാക്കി. ലോക്കര്‍ റൂമില്‍ എന്താണ് സംഭവിക്കുന്നതെന്ന ധാരണയില്ലായ്‌മയാണ് കനെലോയുടെ ഭീഷണിക്ക് പിന്നിലെന്നാണ് അഗ്യൂറോയും പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.