ETV Bharat / sports

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: ചിരാഗ്-സാത്വിക്‌ സഖ്യത്തിന് വെങ്കലത്തിളക്കം - ചിരാഗ് ഷെട്ടി

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് സെമിയില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി- സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി സഖ്യത്തിന് തോല്‍വി.

BWF World Championships  Satwiksairaj Rankireddy  Chirag Shetty  Chirag and Rankireddy won bronze  ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്  ചിരാഗ് ഷെട്ടി  സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി
ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: ചിരാഗ്-സാത്വിക്‌ സഖ്യത്തിന് വെങ്കലത്തിളക്കം
author img

By

Published : Aug 27, 2022, 10:56 AM IST

ടോക്കിയോ: ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി-സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി സഖ്യത്തിന് വെങ്കലം. പുരുഷ ഡബിള്‍സ് സെമിയില്‍ മലേഷ്യയുടെ ആരോൺ ചിയ-സോ വൂയി സഖ്യത്തോട് ഇന്ത്യന്‍ താരങ്ങള്‍ തോല്‍വി വഴങ്ങി.

ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ചിരാഗ്-സാത്വിക്‌ സഖ്യം തോറ്റത്. 76 മിനിട്ട് നീണ്ട് നിന്ന കനത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരങ്ങളുടെ കീഴടങ്ങല്‍. ആദ്യ സെറ്റ് സ്വന്തമാക്കിയ ചിരാഗ്-സാത്വിക്‌ സഖ്യം തുടര്‍ന്നുള്ള രണ്ട് സെറ്റുകളും കൈവിട്ടതാണ് തിരിച്ചടിയായത്. സ്‌കോര്‍: 22-20, 18-21, 16-21.

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് ചരിത്രത്തില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്. 2011ൽ വനിത ഡബിൾസിൽ വെങ്കലം നേടിയ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിന് ശേഷം ഡബിൾസ് ഇനത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ ലോക ചാമ്പ്യൻഷിപ്പ് മെഡല്‍ കൂടിയാണിത്.

അതേസമയം ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ യുഗോ കൊബയാഷി-തകുറോ ഹോക്കി സഖ്യത്തെ തോല്‍പ്പിച്ചാണ് ചിരാഗ്-സാത്വിക്‌ സഖ്യം സെമിക്കെത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ ജപ്പാന്‍ താരങ്ങള്‍ക്കെതിരെ സാത്വികും ചിരാഗും പൊരുതിക്കയറിയത്. സ്‌കോര്‍: 24-22, 15-21, 21-14.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.