ETV Bharat / sports

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് : അട്ടിമറി വിജയവുമായി എച്ച് എസ് പ്രണോയ് പ്രീക്വാർട്ടറിൽ - Badminton NEWS

ജപ്പാന്‍റെ ലോക രണ്ടാം നമ്പർ താരം കെന്‍റോ മൊമോട്ടയെ നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രണോയ് കീഴടക്കിയത്

BWF WORLD CHAMPIONSHIPS  ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ്  H S Prannoy beats Kento Momota  അട്ടിമറി വിജയവുമായി എച്ച് എസ് പ്രണോയ്  പ്രീക്വാട്ടറിൽ പ്രവേശിച്ച് എച്ച് എസ് പ്രണോയ്  എച്ച് എസ് പ്രണോയ്  കെന്‍റോ മൊമോട്ടയെ തോൽപ്പിച്ച് പ്രണോയ്  Badminton NEWS  പ്രണോയ്
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് : അട്ടിമറി വിജയവുമായി എച്ച് എസ് പ്രണോയ് പ്രീക്വാർട്ടറിൽ
author img

By

Published : Aug 24, 2022, 6:15 PM IST

ടോക്കിയോ : ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ലോക രണ്ടാം നമ്പർ താരത്തിനെതിരെ അട്ടിമറി വിജയവുമായി പ്രീക്വാര്‍ട്ടറിൽ പ്രവേശിച്ച് എച്ച് എസ് പ്രണോയ്. പുരുഷ സിംഗിള്‍സ് വിഭാഗത്തിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ജപ്പാന്‍റെ ലോക രണ്ടാം നമ്പർ താരം കെന്‍റോ മൊമോട്ടയെ നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രണോയ് തകർത്തത്. സ്‌കോർ 21-17, 21-16.

രണ്ട് തവണ ലോകചാമ്പ്യനായിട്ടുള്ള മൊമോട്ടയെ നിഷ്‌പ്രഭമാക്കുന്ന തരത്തിലുള്ള പ്രകടനമാണ് പ്രണോയ് മത്സരത്തിലുടനീളം പുറത്തെടുത്തത്. മൊമോട്ടയ്‌ക്കെതിരെ 9 മത്സരങ്ങൾ ഏറ്റുമുട്ടിയിട്ടുള്ള പ്രണോയിയുടെ ആദ്യ വിജയം കൂടിയാണിത്. പ്രീ ക്വാർട്ടറിൽ ലക്ഷ്യ സെന്നാണ് പ്രണോയിയുടെ എതിരാളി.

READ MORE: ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് : കുതിപ്പ് തുടര്‍ന്ന് ലക്ഷ്യ സെന്‍, പ്രീ ക്വാര്‍ട്ടറില്‍

നേരത്തെ രണ്ടാം റൗണ്ട് മത്സരത്തിൽ സ്‌പെയിനിന്‍റെ ലൂയിസ് പെനാൽവറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകർത്താണ് ലക്ഷ്യ സെൻ പ്രീക്വാര്‍ട്ടറിൽ പ്രവേശിച്ചത്. 72 മിനിട്ട് നീണ്ടുനിന്ന മത്സരത്തിനൊടുവിലായിരുന്നു സെന്നിന്‍റെ വിജയം. സ്‌കോര്‍: 21-17 21-10.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.