ETV Bharat / sports

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: അശ്വിനി-സിക്കി സഖ്യം പുറത്ത് - സിക്കി റെഡ്ഡി

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് വനിത ഡബിള്‍സ് രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യത്തിന് തോല്‍വി.

bwf world championships  ashwini ponnappa  sikki reddy  ashwini ponnappa sikki reddy pair knocked out  അശ്വിനി പൊന്നപ്പ  സിക്കി റെഡ്ഡി  ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്
ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: അശ്വിനി-സിക്കി സഖ്യം പുറത്ത്
author img

By

Published : Aug 24, 2022, 9:51 AM IST

ടോക്കിയോ: ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ നിന്ന് പുറത്ത്. വനിത ഡബിള്‍സിന്‍റെ രണ്ടാം റൗണ്ടില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ചൈനയുടെ ചെൻ ക്വിങ് ചെൻ-ജിയ യിഫാൻ സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങിയത്. 42 മിനിട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഡീസ് ചെയ്യാത്ത അശ്വിനി-സിക്കി സഖ്യത്തിന്‍റെ തോല്‍വി.

ആദ്യ സെറ്റില്‍ ചൈനീസ് താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാവാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു. ഒരു ഘട്ടത്തില്‍ 15-17 എന്ന സ്‌കോറിന് ഇന്ത്യന്‍ താരങ്ങള്‍ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ തുടര്‍ച്ചയായ നാല് പോയിന്‍റ് സ്വന്തമാക്കിയാണ് ചെൻ-ജിയ സഖ്യം സെറ്റ് പിടിച്ചത്.

രണ്ടാം സെറ്റിന്‍റെ തുടക്കത്തിലും അശ്വിനിയും സിക്കിയും ചേർന്ന് ചൈനീസ് ജോഡിയെ സമ്മർദ്ദത്തിലാക്കി. 9-11എന്ന സ്‌കോറിന് ഒപ്പം പിടിച്ചെങ്കിലും തുടര്‍ന്ന് ഒരു പോയിന്‍റ് മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞത്. സ്‌കോര്‍: 15-21, 10-21.

നേരത്തെ, വനിത ഡബിൾസ് രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ പൂജ ദണ്ഡു-സഞ്ജന സന്തോഷ് സഖ്യവും പുറത്തായിരുന്നു. കൊറിയയുടെ ലീ സോ ഹീ-ഷിൻ സിയൂങ് ചാൻ സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ തോറ്റത്. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് മൂന്നാം സീഡായ കൊറിയന്‍ ജോഡി മത്സരം പിടിച്ചത്. സ്‌കോര്‍: 15-21, 7-21.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.