ദോഹ : ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറിലെ ദക്ഷിണ കൊറിയയ്‌ക്കെതിരായ തകര്‍പ്പന്‍ വിജയം ഇതിഹാസ താരം പെലെയ്‌ക്ക് സമര്‍പ്പിച്ച് ബ്രസീല്‍. ദോഹയിലെ സ്റ്റേഡിയം 974-ൽ നടന്ന മത്സരത്തിന് ശേഷം 82കാരനായ പെലെയുടെ പേരുള്ള ബാനര്‍ ഉയര്‍ത്തിയാണ് ടീമംഗങ്ങള്‍ വിജയം അദ്ദേഹത്തിന് സമര്‍പ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് നിലവില്‍ സാവോപോളോയിൽ ആശുപത്രിയിൽ ചികിത്സയിലാണ് പെലെ.
എത്രയും പെട്ടെന്ന് പെലെയ്‌ക്ക് സുഖം പ്രാപിക്കാനാവട്ടെയെന്ന് സൂപ്പര്‍ താരം നെയ്‌മര്‍ പറഞ്ഞു. "പെലെ ഇപ്പോൾ എന്താണ് അനുഭവിക്കുന്നതെന്ന് പറയാൻ പ്രയാസമാണ്, പക്ഷേ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു.
അദ്ദേഹം എത്രയും വേഗം ആരോഗ്യത്തോടെ തിരിച്ചെത്തുമെന്നും ഈ വിജയങ്ങള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു" - നെയ്‌മർ പറഞ്ഞു.
-
@El_Futbolesque pic.twitter.com/RUW3CWaRol
— @El_Futbolesque (@futbolesque1) December 5, 2022 " class="align-text-top noRightClick twitterSection" data="
">@El_Futbolesque pic.twitter.com/RUW3CWaRol
— @El_Futbolesque (@futbolesque1) December 5, 2022@El_Futbolesque pic.twitter.com/RUW3CWaRol
— @El_Futbolesque (@futbolesque1) December 5, 2022
പെലെയ്‌ക്ക് വേണ്ടി ചാമ്പ്യന്മാരാവാന്‍ തങ്ങള്‍ക്കാവുമെന്ന് യുവ താരം വിനീഷ്യസ് ജൂനിയര്‍ പറഞ്ഞു. "പെലെയ്‌ക്ക് ഞങ്ങളിൽ നിന്ന് വളരെയധികം ശക്തി ആവശ്യമാണ്, ഈ വിജയം അദ്ദേഹത്തിന് വേണ്ടിയാണ്.
പെലെയ്‌ക്ക് ഈ അവസ്ഥയിൽ നിന്ന് കരകയറാനും ഞങ്ങൾക്ക് അദ്ദേഹത്തിന് വേണ്ടി ചാമ്പ്യന്മാരാകാനും കഴിയും" - വിനീഷ്യസ് ജൂനിയര്‍ വ്യക്തമാക്കി.
അതേസമയം കൊറിയയ്‌ക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയം നേടിയത്. അട്ടിമറി സ്വപ്‌നവുമായി ഇറങ്ങിയ ദക്ഷിണ കൊറിയയെ ടിറ്റെയുടെ കുട്ടികള്‍ നിലം തൊടാന്‍ അനുവദിച്ചില്ല. തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ട ലാറ്റിന്‍ അമേരിക്കന്‍ സംഘം ആദ്യ പകുതിയില്‍ തന്നെയാണ് നാല് ഗോളും എതിര്‍ വലയിലെത്തിച്ചത്.
Also read: ഗോളടിമേളവും നൃത്തച്ചുവടും ; ദക്ഷിണ കൊറിയയെ തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറില്‍
വിനീഷ്യസ് ജൂനിയര്‍ തുടക്കമിട്ട ഗോള്‍ വേട്ട നെയ്‌മര്‍, റിച്ചാര്‍ലിസണ്‍, ലൂയിസ് പക്വെറ്റ എന്നിവരിലൂടെയാണ് അവസാനിച്ചത്. മറുവശത്ത് രണ്ടാം പകുതിയില്‍ പൈക് സിയുങ് ഹോയാണ് ഏഷ്യന്‍ പടക്കുതിരകള്‍ക്കായി ആശ്വാസ ഗോള്‍ നേടിയത്. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് കാനറികളുടെ എതിരാളി. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് ക്രൊയേഷ്യയുടെ വരവ്.