സൂറിച്ച്: വർഷങ്ങളായി ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ബെൽജിയത്തിന്‍റെ ആധിപത്യം അവസാനിപ്പിച്ച് ബ്രസീൽ. കഴിഞ്ഞ രണ്ടു ലോകകപ്പ് യോഗ്യത മത്സരത്തിലും മികച്ച വിജയം നേടിയ കാനറികൾ ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ്. 1832 പോയിന്‍റാണ് ബ്രസീലിനുള്ളത്.
-
🇧🇷🔝 Brazil are No1!
— FIFA World Cup (@FIFAWorldCup) March 31, 2022 " class="align-text-top noRightClick twitterSection" data="
A Seleção return to top spot for the first time since 2017 👏#FIFARanking pic.twitter.com/4A6QipxDlP
">🇧🇷🔝 Brazil are No1!
— FIFA World Cup (@FIFAWorldCup) March 31, 2022
A Seleção return to top spot for the first time since 2017 👏#FIFARanking pic.twitter.com/4A6QipxDlP🇧🇷🔝 Brazil are No1!
— FIFA World Cup (@FIFAWorldCup) March 31, 2022
A Seleção return to top spot for the first time since 2017 👏#FIFARanking pic.twitter.com/4A6QipxDlP
ഇതുൾപ്പടെ 144-ാം തവണയാണ് ബ്രസീൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്. മറ്റൊരു ടീമും നൂറു തവണ പോലും ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ലെന്നത് കാനറികളുടെ കരുത്ത് വ്യക്തമാക്കുന്നു. 64 തവണ ഒന്നാം സ്ഥാനത്തെത്തിയ സ്പെയിനും 34 തവണ ഒന്നാം സ്ഥാനം നേടിയ ബെൽജിയവും ഇക്കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു.
ആദ്യ പത്തു സ്ഥാനങ്ങളിൽ ബ്രസീലും ഒൻപതാം സ്ഥാനം സ്വന്തമാക്കിയ മെക്‌സിക്കോയും മാത്രമാണ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയത്. ബെൽജിയം ഒന്നിൽ നിന്നും രണ്ടാം സ്ഥാനത്തേക്ക് വീണതുമൊഴിച്ചാൽ മറ്റു ടീമുകളുടെ റാങ്കിങ്ങിൽ വ്യത്യാസമില്ല. ലോക ചാംമ്പ്യന്മാരായ ഫ്രാൻസ് മൂന്നാം സ്ഥാനത്തും കോപ്പ അമേരിക്ക ജേതാക്കളായ അർജന്‍റീന നാലാം സ്ഥാനത്തും തുടരുന്നു.
ALSO READ: FIFA World Cup 2022 | ഫിഫ വാര്‍ഷിക കോണ്‍ഗ്രസിന് ദോഹയിൽ തുടക്കമായി, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നാളെ
സ്‌പെയ്ന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, മെക്‌സികോ, നെതര്‍ലന്‍ഡ്‌സ് എന്നിവരാണ് ആറ് മുതല്‍ പത്തുവരെയുളള സ്ഥാനങ്ങളില്‍. നിലവിലെ റാങ്കിങ് അനുസരിച്ചാണ് ഇന്ന് നടക്കാനിരിക്കുന്ന ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പിൽ പോട്ടുകൾ തയ്യാറാക്കുക.
ആതിഥേയ രാഷ്ട്രമെന്ന നിലയിൽ ഖത്തർ ഒന്നാമത്തെ പോട്ടിലെ ആദ്യത്തെ ടീമായാണ് ഇടം പിടിക്കുക. യോഗ്യത നേടിയവരിൽ ഏറ്റവുമുയർന്ന ഫിഫ റാങ്കിംഗുള്ള ഏഴു ടീമുകളും ഈ പോട്ടിൽ ഖത്തറിനാെപ്പം ചേരും.
യോഗ്യത നേടിയവരിൽ ഫിഫ റാങ്കിങ് കണക്കാക്കി എട്ടു മുതൽ പതിനഞ്ചു വരെ സ്ഥാനങ്ങളിലുള്ളവർ രണ്ടാമത്തെ പോട്ടിലും 16 മുതൽ 23 വരെ സ്ഥാനങ്ങളിലുള്ളവർ മൂന്നാമത്തെ പോട്ടിലും ഉൾപ്പെടും. 24 മുതൽ 28 വരെയുള്ളവർ നാലാമത്തെ പോട്ടിലേക്ക് പോകുമ്പോൾ അവർക്കൊപ്പം ജൂണിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫിലെ വിജയികളും യുവേഫ പ്ലേ ഓഫ് സ്ലോട്ടിലെ ജേതാക്കളും ചേരും.
അതേസമയം ഫിഫ റാങ്കിങ്ങിൽ ഇന്ത്യ തകർച്ച നേരിട്ടിട്ടുണ്ട്. നേരത്തെ 104-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഏറ്റവും പുതിയ റാങ്കിങ്ങിൽ 106-ാം സ്ഥാനത്താണ്. ഏഷ്യൻ ടീമുകളിൽ ഇറാൻ തന്നെയാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്.