ETV Bharat / sports

Neymar | നിയമം ലംഘിച്ച് കുളം കുത്തല്‍; നെയ്‌മര്‍ക്ക് കൂറ്റന്‍ പിഴ

പാരിസ്ഥിതിക ലൈസന്‍സില്ലാതെ കൃത്രിമ തടാകം നിര്‍മിച്ചതുള്‍പ്പെടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രസീലിയൻ ഫുട്ബോളര്‍ നെയ്‌മര്‍ക്ക് പിഴ ശിക്ഷ.

Neymar hit with fine for environmental offense  Neymar  Neymar news  നെയ്‌മര്‍ക്ക് കൂറ്റന്‍ പിഴ  നെയ്‌മര്‍  പരിസ്ഥിതി നിയമ ലംഘനത്തിന് നെയ്‌മര്‍ക്ക് പിഴ  പിഎസ്‌ജി  PSG
നെയ്‌മര്‍ക്ക് കൂറ്റന്‍ പിഴ
author img

By

Published : Jul 4, 2023, 2:00 PM IST

റിയോ ഡി ജനീറോ: പരിസ്ഥിതി നിയമ ലംഘനത്തിന് ബ്രസീലിയൻ ഫുട്ബോളര്‍ നെയ്‌മര്‍ക്ക് കനത്ത പിഴ. പാരിസ്ഥിതിക ലൈസന്‍സില്ലാതെ തന്‍റെ ബംഗ്ലാവില്‍ കൃത്രിമ തടാകം നിര്‍മിച്ചതുള്‍പ്പെടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 3.3 ദശലക്ഷം ഡോളര്‍ (ഏകദേശം 27 കോടിയോളം രൂപ) ആണ് 31-കാരനായ നെയ്‌മര്‍ക്ക് പിഴ വിധിച്ചിരിക്കുന്നത്. റിയോ ഡി ജനീറോയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന തീരദേശ നഗരമായ മംഗാരതിബയിലെ പ്രാദേശിക കൗൺസിൽ നടത്തിയ അന്വേഷണത്തിലൊടുവിലാണ് നെയ്‌മര്‍ക്കെതിരായ നടപടി.

പരിസ്ഥിതി സംരക്ഷണ ചട്ടങ്ങള്‍ കര്‍ശനമായ പ്രദേശമാണ് മംഗാരതിബ. നദീജലം തടഞ്ഞ് വഴിതിരിച്ചുവിടല്‍, പരിസ്ഥിതി സംരക്ഷണ ചട്ടം ലംഘിച്ചുള്ള നിര്‍മാണം, അനുമതിയില്ലാതെ മണ്ണ് നീക്കം ചെയ്യല്‍, സസ്യങ്ങളെ നശിപ്പിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നെയ്‌മറുടെ ബംഗ്ലാവില്‍ നടന്നതായി മംഗരാതിബ ടൗണ്‍ കൗണ്‍സില്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.

ഹെലിപാഡ്, സ്‌പാ, ജിം എന്നിവയുള്‍പ്പെടെ സൗകര്യങ്ങളോട് കൂടിയതാണ് നെയ്‌മറുടെ ബംഗ്ലാവ്. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു നെയ്‌മര്‍ക്ക് എതിരെ കൗൺസിലിന് പരാതി ലഭിച്ചത്. അതേസമയം കൗണ്‍സിലിന്‍റെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ നെയ്‌മര്‍ക്ക് 20 ദിവസത്തെ സാവകാശമുണ്ടെന്നാണ് വിവരം.

നെയ്‌മര്‍ക്കായി ബാഴ്‌സ: നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ താരമായ നെയ്‌മറെ സ്വന്തമാക്കാന്‍ താരത്തിന്‍റെ മുന്‍ ക്ലബായ എഫ്‌സി ബാഴ്‌സലോണ ശ്രമം നടത്തുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സൂപ്പര്‍ സ്‌ട്രൈക്കര്‍ക്കായി പിഎസ്‌ജിയുമായി ബാഴ്‌സലോണ ചില കാര്യങ്ങളില്‍ ധാരണയിലെത്തിയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. എന്നാല്‍ 31-കാരന്‍റെ ശമ്പളത്തിന്‍റെ കാര്യത്തില്‍ ഇരു ക്ലബുകള്‍ക്കും ധാരണയില്‍ എത്താനായിട്ടില്ലെന്നുമാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

നേരത്തെ 2013 മുതല്‍ 2017 വരെയാണ് നെയ്‌മര്‍ ബാഴ്‌സലോണയ്‌ക്കായി കളിച്ചത്. സ്‌പാനിഷ്‌ ക്ലബിനായി 123 മത്സരങ്ങളില്‍ നിന്നും 68 ഗോളുകള്‍ നേടാന്‍ നെയ്‌മര്‍ക്ക് കഴിഞ്ഞിരുന്നു. തുടര്‍ന്ന് 2017-ല്‍ 222 മില്യണ്‍ യൂറോ എന്ന റെക്കോഡ് തുകയ്‌ക്കാണ് നെയ്‌മറെ പിഎസ്‌ജി സ്വന്തമാക്കിയിരുന്നത്. 2025 വരെ നെയ്‌മര്‍ക്ക് പിഎസ്‌ജിയുമായി കരാറുണ്ടെങ്കിലും ക്ലബിലെ താരത്തിന്‍റെ ഭാവി നിലവില്‍ അനിശ്ചിതത്വത്തിലാണ്.

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുമായുള്ള തര്‍ക്കങ്ങളും പരിക്ക് ഉള്‍പ്പെടെയുള്ള കാരണങ്ങളാലും നെയ്‌മറെ കയ്യൊഴിയാന്‍ പിഎസ്‌ജി നേരത്തെ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബാഴ്‌സലോണയില്‍ നിന്നെത്തിയ ശേഷം ഒരു സീസണിൽ മാത്രമാണ് നെയ്‌മര്‍ക്ക് പിഎസ്‌ജിക്കായി 30-ലധികം മത്സരങ്ങൾ കളിക്കാനായത്.

ഫെബ്രുവരിയിൽ കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ പൂര്‍ത്തിയാക്കാനും താരത്തിന് കഴിഞ്ഞിരുന്നില്ല. ഈ പരിക്കിന് പിന്നീട് നെയ്‌മര്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാവുകയും ചെയ്‌തിരുന്നു. വമ്പന്‍ പ്രതിഫലമായി നല്‍കുന്ന ഒരു താരത്തെ സീസണ്‍ മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയാത്തത് പിഎസ്‌ജിയെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ട്.

കൂടാതെ നെയ്‌മര്‍, കിലിയന്‍ എംബാപ്പെ, ലയണല്‍ മെസി എന്നീ സൂപ്പര്‍ താരങ്ങള്‍ അണിനിരന്നിട്ടും കഴിഞ്ഞ സീസണിലും ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഫ്രഞ്ച് ക്ലബിന് കഴിഞ്ഞിട്ടില്ല. ഇതോടെ വരും സീസണിലേക്കായി വമ്പന്‍ അഴിച്ചുപണിയാണ് ക്ലബ് നടത്താന്‍ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി പരിശീലകന്‍ ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയറുമായും ക്ലബ് വേര്‍പിരിഞ്ഞിരുന്നു.

ALSO READ: Emiliano Martinez| ലോകകപ്പ് ജേതാവ് എമിലിയാനോ മാര്‍ട്ടിനെസ് ഇന്ത്യയില്‍; സ്വീകരിക്കാനെത്തി ജനസാഗരം- വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.