പനജി : ഒഡിഷയെ തകർത്ത് ഫോമിലേക്ക് തിരിച്ചെത്തി മുംബൈ സിറ്റി. ഒഡിഷയെ നേരിട്ട മുംബൈ സിറ്റി ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് വിജയിച്ച് കയറിയത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ ബിപിൻ സിംഗും അംഗുളോയും മുംബൈ സിറ്റിക്കായി മികച്ച വിജയമൊരുക്കി.
-
A brace each from Bipin and Igor guides us to a comfortable victory tonight 🔥#MCFCOFC #MumbaiCity #AamchiCity 🔵 pic.twitter.com/ul7M3fBviN
— Mumbai City FC (@MumbaiCityFC) February 13, 2022 " class="align-text-top noRightClick twitterSection" data="
">A brace each from Bipin and Igor guides us to a comfortable victory tonight 🔥#MCFCOFC #MumbaiCity #AamchiCity 🔵 pic.twitter.com/ul7M3fBviN
— Mumbai City FC (@MumbaiCityFC) February 13, 2022A brace each from Bipin and Igor guides us to a comfortable victory tonight 🔥#MCFCOFC #MumbaiCity #AamchiCity 🔵 pic.twitter.com/ul7M3fBviN
— Mumbai City FC (@MumbaiCityFC) February 13, 2022
40 മിനിട്ടുകൾ വരെ ഗോൾ രഹിതമായി തുടർന്ന മൽസരത്തിന്‍റെ 41-ാം മിനിട്ടിൽ ഹെഡറിലൂടെ അംഗുളോയാണ് ആദ്യ ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ കീപ്പർ അർഷദീപിനെ മറികടന്ന് ബിപിൻ സിങ് ലീഡ് ഇരട്ടിയാക്കി.
ALSO READ:മലയാളി താരം വിഷ്‌ണു വിനോദ് ഹൈദരാബാദിനായി പാഡണിയും ; ലേലത്തിൽ പോയത് 50 ലക്ഷത്തിന്
70-ാം മിനിട്ടിൽ ആയിരുന്നു അംഗുളോയുടെ രണ്ടാം ഗോൾ. ഇതോടെ ലീഡ് 3-0 ആയി. 73-ാം മിനിട്ടിൽ ബിപിൻ സിങ് തന്‍റെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ വിജയം പൂർത്തിയായി. ജോനാദൻ ആണ് ഒഡിഷയുടെ ആശ്വാസ ഗോൾ നേടിയത്.
ഈ വിജയത്തോടെ മുംബൈ സിറ്റി 25 പോയിന്‍റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്തി. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തേക്ക് താഴുകയും ചെയ്‌തു.