ബർമിങ്‌ഹാം: കോമൺവെൽത്ത് ഗെയിംസിൽ പതിമൂന്നാം സ്വർണവും നാൽപ്പതാം മെഡലുമായി ഇന്ത്യ. ഗെയിംസിന്‍റെ എട്ടാം ദിനം മാത്രം പതിനാല് മെഡലുകൾ ആണ് ഇന്ത്യ സ്വന്തമാക്കിയത്. ടോക്കിയോ പാരലിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ ഭവിന പട്ടേലാണ് സ്വർണം നേടിയത്. പാര ടേബിൾ ടെന്നിസ് ക്ലാസ് 3-5 വിഭാഗം സിംഗിൾസിൽ ആണ് ഭവിന സ്വർണം സ്വന്തം പേരിൽ കുറിച്ചത്.
-
BHAVINA WINS G🤩LD
— SAI Media (@Media_SAI) August 6, 2022 " class="align-text-top noRightClick twitterSection" data="
History Maker at #Tokyo2020 Paralympics @BhavinaOfficial wins her maiden medal at #CommonwealthGames 😍😍
With a straight 3-0 victory over 🇳🇬's I. Ikpeoyi, Bhavina maintains her unbeaten streak at #B2022 🔥
Phenomenal effort 💙
Congratulations!#Cheer4India pic.twitter.com/kctTdvLXIl
">BHAVINA WINS G🤩LD
— SAI Media (@Media_SAI) August 6, 2022

Congratulations!#Cheer4India pic.twitter.com/kctTdvLXIlBHAVINA WINS G🤩LD
— SAI Media (@Media_SAI) August 6, 2022
History Maker at #Tokyo2020 Paralympics @BhavinaOfficial wins her maiden medal at #CommonwealthGames 😍😍
With a straight 3-0 victory over 🇳🇬's I. Ikpeoyi, Bhavina maintains her unbeaten streak at #B2022 🔥
Phenomenal effort 💙
Congratulations!#Cheer4India pic.twitter.com/kctTdvLXIl
ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ പാര ടേബിൾ ടെന്നിസ് സ്വർണ മെഡൽ ആയിരുന്നു ഇത്. നൈജീരിയയുടെ ഇക്‌പെയോയിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചായിരുന്നു ഇന്ത്യൻ താരത്തിന്‍റെ സ്വർണ നേട്ടം. കടുത്ത പോരാട്ടം കണ്ട ആദ്യ സെറ്റ് 12-10 ന് ജയിച്ച ഭവിന രണ്ടാം സെറ്റ് 11-2 ന് അനായാസം നേടി. മൂന്നാം സെറ്റിലും പോരാട്ടം കണ്ടെങ്കിലും 11-9 ന് സെറ്റ് പിടിച്ച ഭവിന സ്വർണത്തിൽ മുത്തമിട്ടു.
ബോക്‌സിങിൽ മെഡലുറപ്പിച്ച് സാഗർ അഹ്ലാവത്: ബോക്‌സിങ് സൂപ്പർ ഹെവി വെയിറ്റ് 92 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തിൽ ഫൈനലിലേക്ക് മുന്നേറി സാഗർ അഹ്‌ലാവത്. നൈജീരിയൻ താരം ഇഫനെയ് ഒനക്വേരയെ തോൽപ്പിച്ച് ആണ് 22 കാരനായ സാഗർ ഫൈനലിലേക്ക് മുന്നേറിയത്. വിധികര്‍ത്താക്കള്‍ ഐക്യകണ്‌ഠേന 5-0 ന്‍റെ ജയമാണ് സാഗറിന് സമ്മാനിച്ചത്.
ഇന്നാണ് സാഗറിന്‍റെ ഫൈനൽ മത്സരം. കോമൺവെൽത്ത് ഗെയിംസിൽ ഇത്തവണ ബോക്‌സിങ് ഫൈനലിൽ എത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് സാഗർ. നേരത്തെ നിഖാത് സരിൻ, അമിത് പംഗൽ, നീതു എന്നിവർ ഫൈനലിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്നാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. അതേസമയം മൂന്ന് വെങ്കലവും ഇതിനകം ഇന്ത്യ ബോക്‌സിങിൽ നേടിയിട്ടുണ്ട്.