അങ്കാറ: കളിക്കളത്തിലെ വീറിനും വാശിയ്‌ക്കുമപ്പുറം മാനവികതയുടെ കൈകോർക്കൽ കൂടിയാണ് ഫുട്ബോൾ. ഇപ്പോഴിതാ ടർക്കിഷ് സൂപ്പർ ലീഗ് മത്സരത്തിനിടെയുണ്ടായ ഒരു സംഭവം ലോക ജനതയുടെ ഹൃദയം നിറയ്‌ക്കുകയാണ്. തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ഭൂകമ്പത്തിന്‍റെ ദുരിതമേറ്റ കുട്ടികൾക്ക് നല്‍കാനായി ആയിരക്കണക്കിന് പാവകള്‍ നല്‍കിയ ബെസിക്‌റ്റാസ് ആരാധകരാണ് ലോകത്തിന്‍റെ കയ്യടി നേടുന്നത്.
അന്‍റാലിയാസ്‌പോറിനെതിരായ മത്സരത്തിനിടെ ബെസിക്‌റ്റാസ് ആരാധകര്‍ ഭൂകമ്പ ബാധിതരായ കുട്ടികള്‍ക്കായുള്ള പാകള്‍ ഗ്രൗണ്ടിലേക്ക് എറിയുകയായിരുന്നു. മത്സരം കാണാനെത്തുമ്പോള്‍ കുട്ടികള്‍ക്ക് നല്‍കാനായി കളിപ്പാട്ടങ്ങള്‍ കൊണ്ടുവരാനുള്ള ഒരു കാമ്പയിന്‍ നേരത്തെ തന്നെ നടന്നിരുന്നു. ആരാധകരില്‍ നിന്നും പാവകള്‍ ഉള്‍പ്പെടെയുള്ള കളിപ്പാട്ടങ്ങള്‍ സ്വീകരിക്കുന്നതിനായി കിക്കോഫിന് ശേഷം മത്സരം നാല് മിനിറ്റും 17 സെക്കൻഡും കഴിഞ്ഞ് തത്‌കാലം നിർത്തിവയ്‌ക്കുകയും ചെയ്‌തിരുന്നു.
-
"Bir başkadır benim memleketim..." pic.twitter.com/cipmCNXUry
— beIN SPORTS Türkiye (@beINSPORTS_TR) February 26, 2023 " class="align-text-top noRightClick twitterSection" data="
">"Bir başkadır benim memleketim..." pic.twitter.com/cipmCNXUry
— beIN SPORTS Türkiye (@beINSPORTS_TR) February 26, 2023"Bir başkadır benim memleketim..." pic.twitter.com/cipmCNXUry
— beIN SPORTS Türkiye (@beINSPORTS_TR) February 26, 2023
ഫെബ്രുവരി ആറിന് പ്രാദേശിക സമയം 04.17നാണ് തുർക്കിയില്‍ ആദ്യ ഭൂചലനം ഉണ്ടായത്. ആരാധകര്‍ നല്‍കിയ കളിപ്പാട്ടങ്ങള്‍ ഭൂകമ്പ മേഖലയിലെ കുട്ടികൾക്ക് അവരെ സന്തോഷിപ്പിക്കാൻ സമ്മാനമായി നൽകുമെന്ന് ബെസിക്‌റ്റാസ് പ്രസ്‌താവനയിൽ അറിയിച്ചു.
തുർക്കിയേയും സിറിയയേയും പിടിച്ച് കുലുക്കിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 50,000 കടന്നിരുന്നു. തെക്കൻ തുർക്കിയിൽ താമസിച്ചിരുന്ന കെട്ടിടത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഘാന വിങ്ങര്‍ ക്രിസ്റ്റ്യൻ അറ്റ്സുവും ഇരകളിൽ ഉൾപ്പെടുന്നുണ്ട്.
ALSO READ: ക്ലബ് കരിയറില്‍ 700 ഗോളുകള്‍; റോണോയ്‌ക്ക് പിന്നാലെ ചരിത്ര നേട്ടവുമായി ലയണല്‍ മെസി