ബെംഗളൂരു: രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരെ തകർപ്പൻ സെഞ്ച്വറിയുമായി പശ്ചിമബംഗാളിന്‍റെ കായിക യുവജനകാര്യ മന്ത്രി മനോജ് തിവാരി. 88 വർഷത്തെ രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി സെഞ്ച്വറി നേടുന്നത്. മത്സരം സമനിലയിലായതോടെ ബംഗാൾ രഞ്ജി ട്രോഫിയുടെ സെമിയിലേക്ക് പ്രവേശിച്ചു.
-
Quarterfinals done ✅
— BCCI Domestic (@BCCIdomestic) June 10, 2022 " class="align-text-top noRightClick twitterSection" data="
Onto the @Paytm #RanjiTrophy Semifinals NOW 👏 👏 pic.twitter.com/IBuRNSWx1p
">Quarterfinals done ✅
— BCCI Domestic (@BCCIdomestic) June 10, 2022
Onto the @Paytm #RanjiTrophy Semifinals NOW 👏 👏 pic.twitter.com/IBuRNSWx1pQuarterfinals done ✅
— BCCI Domestic (@BCCIdomestic) June 10, 2022
Onto the @Paytm #RanjiTrophy Semifinals NOW 👏 👏 pic.twitter.com/IBuRNSWx1p
152 പന്തിൽ 19 ഫോറിന്‍റെയും രണ്ട് സിക്‌സിന്‍റെയും അകമ്പടിയോടെ 136 റണ്‍സാണ് തിവാരി അടിച്ചുകൂട്ടിയത്. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സിൽ തിവാരി 73 റണ്‍സ് നേടിയിരുന്നു. ഷഹബാസ് അഹമ്മദ് (46), അനുസ്തുപ് മജുംദാർ (38), അഭിഷേക് പോറെൽ (34) എന്നിവരും ബംഗാളിനായി മികച്ച രീതിയിൽ ബാറ്റ് വീശി.
-
9⃣ Bengal Batters
— BCCI Domestic (@BCCIdomestic) June 10, 2022 " class="align-text-top noRightClick twitterSection" data="
9⃣ Fifty-plus scores in an innings to create a First-Class record
A photo for the ages 👏 👏#RanjiTrophy | @Paytm | #QF1 | #BENvJHA | @CabCricket pic.twitter.com/AAUDOzic7H
">9⃣ Bengal Batters
— BCCI Domestic (@BCCIdomestic) June 10, 2022
9⃣ Fifty-plus scores in an innings to create a First-Class record
A photo for the ages 👏 👏#RanjiTrophy | @Paytm | #QF1 | #BENvJHA | @CabCricket pic.twitter.com/AAUDOzic7H9⃣ Bengal Batters
— BCCI Domestic (@BCCIdomestic) June 10, 2022
9⃣ Fifty-plus scores in an innings to create a First-Class record
A photo for the ages 👏 👏#RanjiTrophy | @Paytm | #QF1 | #BENvJHA | @CabCricket pic.twitter.com/AAUDOzic7H
മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സിൽ ബംഗാൾ 773 എന്ന കൂറ്റൻ സ്‌കോർ നേടിയിരുന്നു. ബംഗാളിനായി ബാറ്റിങ്ങിനിറങ്ങിയ ഒൻപത് താരങ്ങളും അർധ സെഞ്ച്വറി നേടിയിരുന്നു. ബാറ്റിങ്ങിനിറങ്ങിയ താരങ്ങളെല്ലാം അർധസെഞ്ച്വറി നേടി എന്ന 250 വർഷം പഴക്കമുള്ള ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോഡും ഇതിലൂടെ ബംഗാൾ സ്വന്തമാക്കിയിരുന്നു.
സെമിയിൽ മധ്യപ്രദേശാണ് ബംഗാളിന്‍റെ എതിരാളി. മറ്റൊരു സെമിയിൽ മുംബൈയും ഉത്തർപ്രദേശും ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും ജൂൺ 14ന് ബെംഗളൂരുവിൽ ആരംഭിക്കും.