ETV Bharat / sports

ഡെഫ്ലിംപിക്‌സിൽ സ്വര്‍ണം നേടുന്ന ആദ്യ പഞ്ചാബുകാരിയായി ശ്രേയ സിംഗ്ല - ഡെഫ്ലിംപിക്‌സ്

മെഡല്‍ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും മെഡല്‍ നേടുകയാണ് ലക്ഷ്യമെന്ന് ശ്രേയ പ്രതികരിച്ചു.

Shreya Singla wins gold in Badminton at Deaflympics  Shreya Singla  Deaflympics  ഡെഫ്ലിംപിക്‌സിൽ സ്വര്‍ണം നേടുന്ന ആദ്യ പഞ്ചാബുകാരിയായി ശ്രേയ സിംഗ്ല  ശ്രേയ സിംഗ്ല  ഡെഫ്ലിംപിക്‌സ്  Deaflympics in Brazil
ഡെഫ്ലിംപിക്‌സിൽ സ്വര്‍ണം നേടുന്ന ആദ്യ പഞ്ചാബുകാരിയായി ശ്രേയ സിംഗ്ല
author img

By

Published : May 16, 2022, 7:19 AM IST

ബതിന്ഡ(പഞ്ചാബ്): ബ്രസീലിൽ നടന്നുകൊണ്ടിരിക്കുന്ന 24-ാമത് ഡെഫ്ലിംപിക്‌സ് ബാഡ്‌മിന്‍റണിൽ സ്വർണം നേടി രാജ്യത്തിന് അഭിമാനമായി ശ്രേയ സിംഗ്ല. ഒരു ഗ്രൂപ്പ് ഇവന്‍റിന്‍റെ ഫൈനലിൽ ജപ്പാനെ തോൽപ്പിച്ചാണ് ശ്രേയയുടെ മെഡൽ നേട്ടം. ഇതോടെ ഡെഫ്ലിംപിക്‌സിൽ സ്വര്‍ണമെഡല്‍ നേടുന്ന പഞ്ചാബില്‍ നിന്നുള്ള ആദ്യ വനിത താരമാവാനും ശ്രേയയ്‌ക്ക് കഴിഞ്ഞു.

മെഡല്‍ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും മെഡല്‍ നേടുകയാണ് ലക്ഷ്യമെന്ന് ശ്രേയ പ്രതികരിച്ചു. "ഇത് എന്‍റെ ആദ്യത്തെ ഡെഫ്ലിംപിക്‌സായിരുന്നു. ഞാൻ കഠിനാധ്വാനം ചെയ്യുകയും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു,

പക്ഷേ എന്‍റെ മാതാപിതാക്കൾ എന്നെ പിന്തുണച്ചു. എന്‍റെ പരിശീലകനോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡെഫ്ലിംപിക്‌സിൽ വ്യക്തിഗത മെഡലും, വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും ഒരു മെഡൽ നേടണം." ശ്രേയ പറഞ്ഞു.

also read: 'നിങ്ങളുടെ വിജയം ഭാവി താരങ്ങൾക്ക് പ്രചോദനമാകും'; തോമസ് കപ്പ് ജേതാക്കൾക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

ശ്രേയയുടെ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് കുടുംബം പ്രതികരിച്ചു. "ഇതെല്ലാം ശ്രേയയുടെ കഠിനാധ്വാനമാണ്, അവൾ കഠിനാധ്വാനിയാണ്, അവൾ ബധിരയാണെന്നും അവൾക്ക് നാല് വയസുള്ളപ്പോൾ അവൾക്ക് സംസാരിക്കാൻ കഴിയില്ലെന്നും ഞങ്ങൾ മനസിലാക്കി,

പക്ഷേ വളരെ വൈകിപ്പോയി. ഒടുവിൽ ഞങ്ങൾ അവളുടെ ചെവിയിൽ ശ്രവണസഹായി സ്ഥാപിച്ചു, അതിനുശേഷം അവൾ സംസാരിക്കാന്‍ പഠിച്ചു. ഇത് പഞ്ചാബിനും ഇന്ത്യയ്ക്കും സന്തോഷകരമായ കാര്യമാണ്." അച്ഛന്‍ ദേവന്ദ്രര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.