ETV Bharat / sports

കളിയവസാനിപ്പിക്കാന്‍ ജെറാര്‍ഡ് പിക്വെ; ലാ ലിഗയില്‍ നാളെ അവസാന മത്സരം - barcelona

മൂന്ന് ചാമ്പ്യന്‍സ് ലീഗ്, എട്ട് ലാ ലിഗ കിരീടം എന്നിവ നേടിയ ബാഴ്‌സലോണ ടീമിലെ അംഗം കൂടിയാണ് പിക്വെ

ജെറാര്‍ഡ് പിക്വെ  ജെറാര്‍ഡ് പിക്വെ വിരമിക്കല്‍ പ്രഖ്യാപനം  ചാമ്പ്യന്‍സ് ലീഗ്  ലാ ലിഗ  ബാഴ്‌സലോണ  gerard pique announced retirement  gerard pique  barcelona  gerard pique announced retirement from football
കളിയവസാനിപ്പിക്കാന്‍ ജെറാര്‍ഡ് പിക്വെ; ലാ ലിഗയില്‍ നാളെ അവസാന മത്സരം
author img

By

Published : Nov 4, 2022, 11:07 AM IST

ബാഴ്‌സലോണ: ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബാഴ്‌സലോണ ഇതിഹാസ താരം ജെറാര്‍ഡ് പിക്വെ. നാളെ നൗകാമ്പില്‍ അല്‍മെരിയക്കെതിരായി നടക്കുന്ന ലാ ലിഗ മത്സരത്തോടെ 35 കാരനായ താരം ഫുട്‌ബോള്‍ മൈതാനത്തോട് വിടപറയും. ക്ലബ്ബിന്‍റെ സുവര്‍ണതലമുറയിലെ പ്രധാനി കൂടിയാണ് കളിമതിയാക്കാനൊരുങ്ങുന്നത്.

തുടര്‍ച്ചയായി ആദ്യ ഇലവനില്‍ സ്ഥാനം കിട്ടാതെവന്നതിനെ തുടര്‍ന്നാണ് പിക്വെയുടെ വിരമിക്കല്‍ തീരുമാനം വേഗത്തിലായത്. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമായിരുന്നു പിക്വെയ്‌ക്ക് ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞത്. 2009 മുതല്‍ 2018വരെ സ്‌പെയിന് വേണ്ടി 102 മത്സരങ്ങളും സെന്‍റര്‍ ബാക്ക് കളിച്ചിട്ടുണ്ട്.

മൂന്ന് പ്രാവശ്യം ചാമ്പ്യന്‍സ് ലീഗും, എട്ട് തവണ ലാ ലിഗ കിരീടം നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. ലോകകപ്പ്, യൂറോകപ്പ് നേടിയ സ്‌പെയിന്‍ ദേശീയ ടീമിനായും പിക്വെ കളിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.