ബാഴ്‌സലോണ : ലിഗ എഫിൽ തുടർച്ചയായ 23-ാം വിജയം, ലീഗിൽ ഇതുവരെ 99 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് വെറും അഞ്ച് ഗോളുകൾ, എൽ ക്ലാസിക്കോയില്‍ ചിരവൈരികളായ റയൽ മാഡ്രിഡിനെതിരെ ജയം, ലിഗ എഫിൽ കിരീടത്തിലേക്ക് മിന്നും വേഗത്തിൽ കുതിക്കുകയാണ് ബാഴ്‌സലോണ വനിത ടീം.
ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ്നൗവിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ ജയത്തോടെയാണ് ലീഗിലെ വിജയക്കുതിപ്പ് 23 മത്സരമാക്കി ഉയർത്തിയത്. മത്സരത്തിന്‍റെ 77-ാം മിനിറ്റിൽ ഫ്രിഡോലിന റോൾഫോ പെനാൽറ്റി കിക്കിലൂടെയാണ് വിജയ ഗോൾ നേടിയത്.
-
Finaaaaaaaaaaaal del Clàssic@Spotify ❤️🔥 pic.twitter.com/jo8jjRS1To
— FC Barcelona Femení (@FCBfemeni) March 25, 2023 " class="align-text-top noRightClick twitterSection" data="
">Finaaaaaaaaaaaal del Clàssic@Spotify ❤️🔥 pic.twitter.com/jo8jjRS1To
— FC Barcelona Femení (@FCBfemeni) March 25, 2023Finaaaaaaaaaaaal del Clàssic@Spotify ❤️🔥 pic.twitter.com/jo8jjRS1To
— FC Barcelona Femení (@FCBfemeni) March 25, 2023
പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള ആത്മവിശ്വാസത്തോടെ സ്വന്തം മൈതാനത്ത് റയൽ മാഡ്രിഡിനെ നേരിട്ട ബാഴ്‌സ വനിതകൾ മത്സരത്തിന്‍റെ തുടക്കം മുതൽ ആധിപത്യം പുലർത്തി. ബാഴ്‌സയുടെ തുടരെയുള്ള മുന്നേറ്റങ്ങൾ റയൽ പ്രതിരോധ നിരയ്‌ക്ക് വെല്ലുവിളി ഉയർത്തി. എന്നാൽ റയൽ മികച്ച രീതിയിൽ പ്രതിരോധിച്ചതിനാലാണ് മത്സരം ഒരു ഗോളില്‍ മാത്രം ഒതുങ്ങിയത്. ബാഴ്‌സലോണ മത്സരത്തിൽ ആകെ 17 ഷോട്ടുകളുതിർത്തപ്പോൾ റയൽ അഞ്ച് തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ ഉതിർത്തത്.
ബാഴ്‌സയുടെ മുന്നേറ്റങ്ങൾ ഫലപ്രദമായി പ്രതിരോധിച്ച റയലിന് ഡെൽ കാസ്റ്റിലോ പെനാൽറ്റി വഴങ്ങിയതാണ് തിരിച്ചടിയായത്. ജയത്തോടെ ബാഴ്‌സലോണ ലീഗ എഫ് പോയിന്‍റ് ടേബിളിൽ ലീഡ് 13 പോയിന്‍റാക്കി ഉയർത്തി. 23 മത്സരങ്ങളിൽ 23 ജയവുമായി 69 പോയിന്‍റാണ് ബാഴ്‌സലോണയ്‌ക്ക് ഉള്ളത്. രണ്ടാമതുള്ള റയൽ മാഡ്രിഡിന് 56 പോയിന്‍റും മൂന്നാമതുള്ള ലെവന്‍റെയ്‌ക്ക് 53 പോയിന്‍റുമാണ് ഉള്ളത്.
ലീഗിൽ അവിശ്വസനീയ വിജയക്കുതിപ്പ് തുടരുന്ന ബാഴ്‌സലോണ കിരീടം ഉറപ്പിച്ച മട്ടാണ്. മികച്ച ഫോം തുടരാനായാൽ ലീഗിൽ ബാക്കിയുള്ള 7 മത്സരങ്ങളിലും ജയം സ്വന്തമാക്കാനായേക്കും. അങ്ങനെയാണെങ്കിൽ റെക്കോഡ് കിരീടമായിരിക്കും ബാഴ്‌സലോണ വനിതകളെ കാത്തിരിക്കുന്നത്. ലീഗ് കിരീടത്തിനൊപ്പം വനിത ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യംവയ്ക്കുന്ന ബാഴ്‌സക്ക് ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമയാണ് എതിരാളികൾ. ബാഴ്‌സയുടെ മൈതാനത്ത് ബുധനാഴ്‌ചയാണ് മത്സരം.
-
Barcelona Femeni are DOMINATING Liga F 🤯 pic.twitter.com/8SJSkXiJ6D
— GOAL (@goal) March 25, 2023 " class="align-text-top noRightClick twitterSection" data="
">Barcelona Femeni are DOMINATING Liga F 🤯 pic.twitter.com/8SJSkXiJ6D
— GOAL (@goal) March 25, 2023Barcelona Femeni are DOMINATING Liga F 🤯 pic.twitter.com/8SJSkXiJ6D
— GOAL (@goal) March 25, 2023
ബ്രസീലിന് അടിപതറി ; അന്താഷ്‌ട്ര സൗഹൃദ മത്സരത്തില്‍ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിനെ കീഴടക്കി മൊറോക്കോ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മൊറോക്കോ ജയം നേടിയത്. സുഫിയാൻ ബൗഫൽ, അബ്ദുൽ ഹമീദ് സബീരി എന്നിവർ മൊറോക്കോയുടെ ഗോളുകൾ നേടിയപ്പോൾ കാസെമിറോയാണ് ബ്രസീലിന്‍റെ ആശ്വാസ ഗോൾ നേടിയത്.
നോര്‍വേയെ തകര്‍ത്ത് സ്‌പെയിന്‍ : യൂറോ കപ്പ് യോഗ്യത മത്സരത്തിൽ സ്‌പെയിന് ജയം. ആദ്യ റൗണ്ട് മത്സരത്തിൽ നോർവേയെ നേരിട്ട സ്‌പെയിൻ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ജയമാണ് നേടിയത്. സ്‌പെയിനിന് വേണ്ടി ഡാനി ഒൽമോ ഇരട്ട ഗോളുകൾ നേടിയപ്പോൾ ജൊസേലുവാണ് മൂന്നാം ഗോൾ നേടിയത്.
ക്രൊയേഷ്യയ്ക്ക് സമനില : മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് വെയ്‌ല്‍സ്. ഇരുടീമുകളും ഓരോ ഗോളുകൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ക്രൊയേഷ്യയ്‌ക്കായി ആന്ദ്രെ ക്രമാറിച്ച് ലക്ഷ്യം കണ്ടപ്പോൾ 93-ാം മിനിറ്റിൽ നഥാൻ ബ്രോഡ്ഹെഡാണ് വെയിൽസിനായി സമനില നേടിക്കൊടുത്തത്.