ബാഴ്‌സലോണ: സാവിക്ക് കീഴിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. കരുത്തരായ സെവിയ്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് വീഴ്ത്തിയത്. ജയത്തോടെ റയലിന് പിന്നിലായി ലീഗിൽ രണ്ടാമതെത്തി ബാഴ്‌സലോണ.
-
FULL TIME! #BarçaSevilla pic.twitter.com/HadVhFWLq8
— FC Barcelona (@FCBarcelona) April 3, 2022 " class="align-text-top noRightClick twitterSection" data="
">FULL TIME! #BarçaSevilla pic.twitter.com/HadVhFWLq8
— FC Barcelona (@FCBarcelona) April 3, 2022FULL TIME! #BarçaSevilla pic.twitter.com/HadVhFWLq8
— FC Barcelona (@FCBarcelona) April 3, 2022
യുവതാരം പെഡ്രി നേടിയ ഗോളിലാണ് എതിരാളികളെ ബാഴ്‌സ മുട്ടുകുത്തിച്ചത്. സീസണിന്‍റെ തുടക്കത്തിൽ ലീഗിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ബാഴ്‌സ, ലീഗിൽ തുടർച്ചയായി നേടുന്ന ആറാം ജയമാണിത്. 2022-ൽ ഒമ്പത് മത്സരങ്ങൾ കളിച്ച സാവിയുടെ സംഘം ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല.
-
Another clean sheet and superb performance by @mterstegen1!!! 👏👏👏 pic.twitter.com/RoK2zyAZS4
— FC Barcelona (@FCBarcelona) April 3, 2022 " class="align-text-top noRightClick twitterSection" data="
">Another clean sheet and superb performance by @mterstegen1!!! 👏👏👏 pic.twitter.com/RoK2zyAZS4
— FC Barcelona (@FCBarcelona) April 3, 2022Another clean sheet and superb performance by @mterstegen1!!! 👏👏👏 pic.twitter.com/RoK2zyAZS4
— FC Barcelona (@FCBarcelona) April 3, 2022
രാജ്യാന്തര മത്സരങ്ങൾക്കായുള്ള ഇടവേളക്കു മുമ്പ് എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ നാലു ഗോളിന് തകർത്ത ആത്മവിശ്വാസത്തിലിറങ്ങിയ ബാഴ്‌സയ്ക്ക് അവരുടെ തട്ടകത്തിൽ കടുത്ത പ്രതിരോധമാണ് സെവിയ്യ ഉയർത്തിയത്. ആദ്യപകുതിയിൽ ഒന്നിലേറ തവണ ആതിഥേയർ ഗോളിനടുത്തെത്തിയെങ്കിലും സെവിയ്യ ഗോൾകീപ്പർ വിലങ്ങുതടിയായി.
-
The Mastermind pic.twitter.com/ovOwp6S0pq
— FC Barcelona (@FCBarcelona) April 3, 2022 " class="align-text-top noRightClick twitterSection" data="
">The Mastermind pic.twitter.com/ovOwp6S0pq
— FC Barcelona (@FCBarcelona) April 3, 2022The Mastermind pic.twitter.com/ovOwp6S0pq
— FC Barcelona (@FCBarcelona) April 3, 2022
ALSO READ: IPL 2022 | ലിവിംഗ്സ്റ്റൺ തകർത്താടി, ചെന്നൈക്കെതിരെ പഞ്ചാബിന് ആധികാരിക ജയം
72-ാം മിനുട്ടിൽ ബോക്‌സിനു പുറത്തുനിന്ന്, ചടുലമായ ഡ്രിബ്ലിങ്ങിലൂടെ എതിരാളികളെ മറികടന്ന് പെഡ്രി തൊടുത്ത ഷോട്ടാണ് ഗോൾകീപ്പറെ മറികടന്ന് വലയിലെത്തിയത്. സമനില ഗോളിനായി സെവിയ്യ കിണഞ്ഞു ശ്രമിച്ചെങ്കിലും മികച്ച സേവുകളുമായി ടെർ സ്റ്റെഗൻ ബാഴ്‌സയുടെ രക്ഷകനായി.
മിന്നും ഫോമിലാണെങ്കിലും ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന റയൽ മാഡ്രിഡിനേക്കാൾ ബഹുദൂരം പിന്നിലാണ് ബാഴ്‌സ. 30 മത്സരങ്ങളിൽ നിന്ന് 69 പോയിന്‍റാണ് റയലിനുള്ളതെങ്കിൽ ഒരു കളി അധികം കൈയിലിരിക്കെ ബാഴ്‌സയ്ക്ക് 57 പോയിന്‍റാണുള്ളത്. 57 പോയിന്‍റ് വീതമുള്ള അത്‌ലറ്റിക്കോ മാഡ്രിഡും സെവിയ്യയും ഗോൾ വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തിൽ മൂന്നും നാലും സ്ഥാനങ്ങളിലാണ്.