ETV Bharat / sports

നീതി നിഷേധത്തില്‍ പ്രതിഷേധം കത്തുന്നു; പത്മശ്രീ പുരസ്‌കാരം തെരുവില്‍ ഉപേക്ഷിച്ച് ബജ്റംഗ് പുനിയ - സഞ്ജയ് സിങ് ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍

Bajrang Punia leaves his Padma Shri Award: അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍റെ (Wrestling Federation of India) അധ്യക്ഷനായി ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ (Brij Bhushan Saran Singh) അനുയായി സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതില്‍ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം കനക്കുന്നു.

Bajrang Punia returns Padma Shri  WFI election row follow up  Bajrang Punia leaves Padma Shri Modi residence  PM Narendra Modi  WFI chief Sanjay Singh  സാക്ഷി മാലിക്കിന് പിന്തുണയുമായി ബജ്റംഗ് പുനിയ  Bajrang Punia supports Sakshi Malik  പദ്‌മശ്രീ പുരസ്‌കാരം ഉപേക്ഷിച്ച് ബജ്റംഗ് പുനിയ  സഞ്ജയ് സിങ് ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍  നരേന്ദ്ര മോദി ബജ്റംഗ് പുനിയ
Bajrang Punia leaves his Padma Shri Award outside PM Narendra Modi residence
author img

By ETV Bharat Kerala Team

Published : Dec 23, 2023, 12:57 PM IST

ന്യൂഡല്‍ഹി: നീതി നിഷേധത്തില്‍ കണ്ണീരോടെ ഗുസ്‌തി അവസാനിപ്പിച്ച സാക്ഷി മാലിക്കിന് പിന്തുണയുമായി ബജ്റംഗ് പുനിയ. തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്റംഗ് പുനിയ തെരുവില്‍ ഉപേക്ഷിച്ചു. അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍റെ (Wrestling Federation of India) അധ്യക്ഷനായി ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ (Brij Bhushan Saran Singh) അനുയായി സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിലാണ് ഗുസ്‌തി താരങ്ങള്‍ പ്രതിഷേധിക്കുന്നത്.

  • This video of Bajrang Punia keeping his Padma Shri Award outside PM's residence, is going to break every Indian's heart except Sanghis. pic.twitter.com/vs6NZiVM8V

    — Nimo Tai (@Cryptic_Miind) December 22, 2023 " class="align-text-top noRightClick twitterSection" data=" ">

വനിത ഗുസ്‌തി താരങ്ങള്‍ അപമാനിക്കപ്പെടുമ്പോള്‍ പത്മശ്രീ ജേതാവായി ജീവിക്കാൻ കഴിയില്ല. അതിനാല്‍ പുരസ്‌ക്കാരം തിരികെ നല്‍കുകയാണെന്ന് അറിയിച്ച് നേരത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ബജ്റംഗ് പുനിയ നേരത്തെ തുറന്ന കത്ത് എഴുതിയിരുന്നു. ഇതിന്‍റെ ഭാഗമായി പുരസ്‌കാരം തിരികെ നല്‍കാനെത്തിയ ബജ്റംഗ് പുനിയയെ പ്രധാന മന്ത്രിയുടെ വസതിക്ക് സമീപമുള്ള കര്‍ത്തവ്യപഥില്‍ പൊലീസുദ്യോഗസ്ഥര്‍ തടഞ്ഞു.

ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ത്തവ്യപഥിലെ നടപ്പാതയില്‍ തനിക്ക് ലഭിച്ച പത്മശ്രീ പതക്കം 29 -കാരന്‍ ഉപേക്ഷിച്ചത്. (Bajrang Punia returns Padma Shri in protest over appoint of WFI chief Sanjay Singh). പതക്കം പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് വിവരം. അതേസമയം വനിത താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ഗുസ്‌തി ഫെഡറേഷന്‍റെ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വിവിധ ഘട്ടങ്ങളായി ഗുസ്‌തി താരങ്ങള്‍ പ്രതിഷേധ പരമ്പരകള്‍ സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും വിഷയത്തില്‍ കാര്യമായി ഇടപെടലുണ്ടായില്ല. ഇതിനിടെയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ (Brij Bhushan Saran Singh) ബിസിനസ് പങ്കാളിയായ സഞ്ജയ് സിങ് ഫെഡറേഷന്‍റെ തലപ്പത്ത് എത്തുന്നത്. ഡിസംബര്‍ 21 വ്യാഴാഴ്‌ചയാണ് അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. സഞ്ജയ് സിങ്ങിനെതിരെ അധ്യക്ഷ സ്ഥാനത്തേക്ക് ഗുസ്‌തി താരങ്ങളുടെ പ്രതിനിധിയായി ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനാണ് മത്സരിച്ചത്. അനിത ഷിയോറന് എട്ട് വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബ്രിജ് ഭൂഷണിന്‍റെ അനുയായി ആയ സഞ്ജയ് സിങ്ങിന് 40 വോട്ടുകളാണ് കിട്ടിയത്.

ഇതില്‍ പ്രതിഷേധിച്ചുള്ള വാര്‍ത്ത സമ്മേളനത്തിലായിരുന്നു സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്‍റെ ബൂട്ട് അഴിച്ച് മേശപ്പുറത്ത് വച്ച് നിറഞ്ഞ കണ്ണുകളോടെയാണ് ഒളിമ്പിക് മെഡല്‍ ജേതാവായ സാക്ഷി താന്‍ ഗുസ്‌തി മതിയാക്കുന്നതായി അറിയിച്ചത്. ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രിക്ക് എഴുതി കത്ത് തന്‍റെ എക്‌സ് അക്കൗണ്ടിലൂടെ ബജ്റംഗ് പുനിയ പുറത്ത് വിട്ടിരുന്നു. ഗുസ്‌തി താരങ്ങളുടെ സമരത്തോട് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിക്കുന്നതിനെതിരെ കടുത്ത വാക്കളില്‍ പുനിയ തന്‍റെ കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. വനിതകള്‍ സ്‌പോര്‍ട്‌സില്‍ നിന്നും പിന്മാറേണ്ട സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ സമരം ആരംഭിച്ച ജനുവരിയിൽ 19 പരാതിക്കാർ ഉണ്ടായിരുന്നു. എന്നാല്‍ ഏപ്രിലില്‍ അത് 7 ആയി കുറഞ്ഞു. ഇതിന്‍റെ അര്‍ത്ഥം ബ്രിജ് ഭൂഷൺ തന്‍റെ സ്വാധീനം ചെലുത്തി 12 ഗുസ്‌തിക്കാരെ തങ്ങളുടെ പ്രതിഷേധത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിച്ചുവെന്നെന്നും താരം തന്‍റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ALSO READ: 'വനിത ഗുസ്‌തി താരങ്ങൾ അപമാനിക്കപ്പെടുമ്പോൾ പത്മശ്രീ ജേതാവായി ജീവിക്കാൻ കഴിയില്ല'; പുരസ്‌കാരം തിരികെ നല്‍കുമെന്ന് ബജ്റംഗ് പുനിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.