ന്യൂഡല്‍ഹി : ബാഡ്മിന്‍റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) പ്രസിഡന്‍റ് ഹിമന്ത ബിശ്വ ശർമയെ ബാഡ്മിന്‍റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) കൗൺസിലിലേക്ക് തെരഞ്ഞെടുത്തു. 236 വോട്ടാണ് ബാഡ്മിന്‍റണ്‍ ഏഷ്യ വെെസ് പ്രസിഡന്‍റ് കൂടിയായ ബിശ്വ ശര്‍മയ്ക്ക് ലഭിച്ചത്. 2021-25 കാലയളവിലേക്കാണ് ശര്‍മയുടെ തെരഞ്ഞെടുപ്പ്.
തനിക്ക് അനുകൂലമായി വോട്ടുചെയ്തതിന് എല്ലാ അംഗരാജ്യങ്ങൾക്കും നന്ദി പറയുന്നതായും ബിഡബ്ല്യുഎഫ് പ്രസിഡന്‍റിനെയും സഹ കൗൺസിൽ അംഗങ്ങളെയും അവരുടെ സ്ഥാന ലബ്ധിയില്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
also read: സാഗര്‍ റാണ വധക്കേസ് : സുശീല്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ഇന്ത്യൻ ബാഡ്മിന്‍റണെ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുക, രാജ്യത്തെ ബാഡ്മിന്‍റണിന്‍റെ പവർഹൗസാക്കുക എന്നിവയാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബിഡബ്ല്യുഎഫ് പ്രസിഡന്‍റ് പോൾ-എറിക് ഹോയറിനെ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്.