ETV Bharat / sports

Australian Open: അട്ടിമറിയുമായി അമാൻഡ; നിലവിലെ ചാമ്പ്യൻ നവോമി ഒസാക്ക പുറത്ത്

വാശിയേറിയ മത്സരത്തിൽ ഒന്നിന് എതിരെ രണ്ട് സെറ്റുകൾക്കാണ് ഒസാക്കയെ അമാൻഡ അനിസിമോവ അട്ടിമറിച്ചത്.

Australian Open  Australian Open Osaka beaten by Anisimova  Naomi Osaka out in third round  ഓസ്‌ട്രേലിയൻ ഓപ്പണ്‍  നവോമി ഒസാക്ക പുറത്ത്  നവോമി ഒസാക്കയെ അട്ടിമറിച്ച് അമാൻഡ അനിസിമോവ
Australian Open: അട്ടിമറിയുമായി അമാൻഡ; നിലവിലെ ചാമ്പ്യൻ നവോമി ഒസാക്ക പുറത്ത്
author img

By

Published : Jan 21, 2022, 5:31 PM IST

മെൽബണ്‍: ഓസ്‌ട്രേലിയൻ ഓപ്പണ്‍ വനിത വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ നവോമി ഒസാക്ക പുറത്ത്. അമേരിക്കയുടെ അമാൻഡ അനിസിമോവയാണ് ഒസാക്കയെ അട്ടിമറിച്ചത്. സ്കോർ: 4-6, 6-3, 7-6.

ആദ്യ സെറ്റ് നവോമി 4-6ന് അനായാസം വിജയിച്ചു. എന്നാൽ മത്സരത്തിലേക്ക് ശക്‌തിയായി തിരിച്ചുവന്ന അമാൻഡ തുടർന്നുള്ള രണ്ട് സെറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു. അവസാന സെറ്റിനായി ഇരുവരും ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും അമേരിക്കൻ താരം വിജയം നേടിയെടുക്കുകയായിരുന്നു.

ALSO READ: അവനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല; ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്‌റ്റനെ തെരഞ്ഞെടുത്ത് പീറ്റേഴ്‌സണ്‍

അതേസമയം മറ്റൊരു മത്സരത്തിൽ അമേരിക്കയുടെ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടി വിജയത്തോടെ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു. ഇറ്റലിയുടെ കാമില ജോർജിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ആഷ്‌ലി തകർത്തത്. സ്കോർ: 6-2, 6-3. നാലാം റൗണ്ട് പോരാട്ടത്തിൽ ആഷ്‌ലി ബാർട്ടിയും അമാൻഡ അനിസിമോവയും ഏറ്റുമുട്ടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.