ETV Bharat / sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അഞ്ച് സെറ്റ് ത്രില്ലറിനൊടുവില്‍ മെദ്‌വദേവ്; സെമി ലൈനപ്പായി - ഡാനില്‍ മെദ്‌വദേവ് സെമിയില്‍

കാനഡയുടെ ഫെലിക്‌സ് ഓഗര്‍ അലിയസിമിന്‍റെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് മെദ്‌വദേവിന്‍റെ മുന്നേറ്റം.

australian open  daniil medvedev- Felix Auger-Aliassime  daniil medvedev into semis of australian open  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍  ഡാനില്‍ മെദ്‌വദേവ് സെമിയില്‍  ഫെലിക്‌സ് ഓഗര്‍ അലിയസിം
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അഞ്ച് സെറ്റ് ത്രില്ലറിനൊടുവില്‍ മെദ്‌വദേവ്; സെമി ലൈനപ്പായി
author img

By

Published : Jan 26, 2022, 9:40 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്‌വദേവ് സെമിയില്‍ കടന്നു. കാനഡയുടെ ഫെലിക്‌സ് ഓഗര്‍ അലിയസിമിന്‍റെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് റഷ്യന്‍ താരത്തിന്‍റെ മുന്നേറ്റം.

നാല് മണിക്കൂര്‍ 41 മിനിട്ട് നീണ്ട് നിന്ന അഞ്ച് സെറ്റ് പോരാടത്തിലാണ് കനേഡിയന്‍ താരത്തെ മെദ്‌വദേവ് മറികടന്നത്. ആദ്യ രണ്ട് സെറ്റുകള്‍ കൈമോശം വന്ന മെദ്‌വദേവ്, തുടര്‍ന്നുള്ള മൂന്ന് സെറ്റുകള്‍ സ്വന്തമാക്കിയാണ് മത്സരം പിടിച്ചത്. സ്‌കോര്‍: 6-7(4), 3-6, 7-6(2), 7-5, 6-4.

സെമിയില്‍ ഗ്രീസ് താരം സ്റ്റെഫാനോസ് സി‌റ്റ്‌സിപാസാണ് മെദ്‌വദേവിന്‍റെ എതിരാളി. ഇറ്റാലിയന്‍ താരം യാനിക് സിന്നറെ തോല്‍പ്പിച്ച് നാലാം സീഡായ സി‌റ്റ്‌സിപാസ് സെമിയിലെത്തിയത്. സ്‌കോര്‍ 3-6 4-6 2-6.

also read: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സൂപ്പര്‍ ത്രില്ലറിനൊടുവില്‍ ബെറെറ്റിനി സെമിയില്‍; നദാല്‍ എതിരാളി

നേരത്തെ സ്‌പെയിനിന്‍റെ ഇതിഹാസ താരം റാഫേല്‍ നദാലും ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനി സെമയില്‍ കടന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.