കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രതിരോധ നിരയിലെ കരുത്തനായ സന്ദേശ് ജിങ്കന്‍ ഐഎസ്എല്‍ ക്ലബ്ബായ എടികെ മോഹന്‍ ബഗാന്‍ വിട്ടു. ജിങ്കന്‍ ക്ലബ്ബ് വിട്ട കാര്യം ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വരുന്ന സീസണില്‍ ജിങ്കന്‍ ഏത് ടീമിന് വേണ്ടിയാണ് കളിക്കുന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല.
-
Thank you Sandesh Jhingan for your time at the club and all the best for the future! 💚♥️#ATKMohunBagan #JoyMohunBagan #AmraSobujMaroon pic.twitter.com/jnRGPdRc5v
— ATK Mohun Bagan FC (@atkmohunbaganfc) July 28, 2022 " class="align-text-top noRightClick twitterSection" data="
">Thank you Sandesh Jhingan for your time at the club and all the best for the future! 💚♥️#ATKMohunBagan #JoyMohunBagan #AmraSobujMaroon pic.twitter.com/jnRGPdRc5v
— ATK Mohun Bagan FC (@atkmohunbaganfc) July 28, 2022Thank you Sandesh Jhingan for your time at the club and all the best for the future! 💚♥️#ATKMohunBagan #JoyMohunBagan #AmraSobujMaroon pic.twitter.com/jnRGPdRc5v
— ATK Mohun Bagan FC (@atkmohunbaganfc) July 28, 2022
മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി ഉള്‍പ്പടെയുള്ള ടീമുകള്‍ ജിങ്കനെ ടീമിലെത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐഎസ്എല്‍ തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച സന്ദേശ് ജിങ്കന്‍ 2020-21 സീസണിലാണ് എടികെയിലേക്ക് ചേക്കേറിയത്. അഞ്ച് വര്‍ഷത്തെ കരാറില്‍ 10 കോടി രൂപയുടെ റെക്കോഡ് തുകയ്‌ക്കായിരുന്നു താരത്തിന്‍റെ കൂടുമാറ്റം.
2021-22 സീസണില്‍ ക്രോയേഷ്യന്‍ ക്ലബ്ബായ സിബെനിക്കുമായി ജിങ്കന്‍ കരാറിലെത്തിയെങ്കിലും പരിക്കുമൂലം ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. ഐഎസ്എല്ലില്‍ തിരികെയെത്തിയെങ്കിലും പരിക്കും വിവാദങ്ങളുമാണ് താരത്തെ വേട്ടയാടിയത്. കേരള ബ്ലാസ്‌റ്റേഴ്‌സ്-എടികെ മോഹന്‍ ബഗാന്‍ മത്സരത്തിന് പിന്നാലെ ജിങ്കന്‍ നടത്തിയ വിവാദ പരാമര്‍ശത്തിലൂടെ രൂക്ഷവിമര്‍ശനമാണ് താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്.
Also read: സെക്‌സിസ്റ്റ് പരാമര്‍ശം: ജിങ്കന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ താക്കീത്