കൊൽക്കത്ത : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ കലാശപ്പോരാട്ടത്തിന്‍റെ ചിത്രം തെളിഞ്ഞു. രണ്ടാം പാദ സെമി ഫൈനലിൽ നിലവിൽ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ് സിയെ കീഴടക്കിയ എ ടി കെ മോഹന്‍ ബഗാന്‍ ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി. ആദ്യ പാദത്തിന് സമാനമായി രണ്ടാമത്തേതിലും നിശ്ചിത 90 മിനിട്ടിലും അധിക സമയത്തും, ഗോൾ രഹിതമായി തുടർന്നതോടെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ നിർണയിച്ചത്.
ഹൈദരാബാദ് മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് പെനാല്‍റ്റിയില്‍ എടികെയെ മറികടന്നത്. നേരത്തെ മുംബൈ സിറ്റിയെ സഡൻ ഡെത്തിൽ കീഴടക്കിയ ബെംഗളൂരു എഫ്‌സിയാണ് ശനിയാഴ്‌ച (18.03.23) നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ എടികെയുടെ എതിരാളികൾ. ഗോവയിലെ ഫറ്റോർഡ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണ് മത്സരം.
-
Tell the world we are coming for the trophy! Joy Mohun Bagan 💚♥️#ATKMohunBagan #JoyMohunBagan #আমরাসবুজমেরুন pic.twitter.com/dyJGL0HGbw
— ATK Mohun Bagan FC (@atkmohunbaganfc) March 13, 2023 " class="align-text-top noRightClick twitterSection" data="
">Tell the world we are coming for the trophy! Joy Mohun Bagan 💚♥️#ATKMohunBagan #JoyMohunBagan #আমরাসবুজমেরুন pic.twitter.com/dyJGL0HGbw
— ATK Mohun Bagan FC (@atkmohunbaganfc) March 13, 2023Tell the world we are coming for the trophy! Joy Mohun Bagan 💚♥️#ATKMohunBagan #JoyMohunBagan #আমরাসবুজমেরুন pic.twitter.com/dyJGL0HGbw
— ATK Mohun Bagan FC (@atkmohunbaganfc) March 13, 2023
എടികെയുടെ മൈതാനമായ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഹൈദരാബാദിന് മേൽ സ്വന്തം ആരാധകർക്ക് മുന്നിൽ എടികെ മോഹൻ ബഗാന്‍റെ തന്നെ ആധിപത്യമായിരുന്നു. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ആതിഥേയർ മത്സരത്തിലുടനീളം 17 ഷോട്ടുകൾ ഉതിർത്തപ്പോൾ ഹൈദരാബാദ് എഫ്‌സി ആകെ 6 ഷോട്ടുകളാണ് തൊടുത്തത്.
എടികെയുടെ മുന്നേറ്റങ്ങൾ ഫലപ്രദമായി ചെറുത്തുനിന്ന ഹൈദരാബാദ് പ്രതിരോധമാണ് മത്സരം അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും എത്തിച്ചത്. 30 മിനിട്ട് ഇഞ്ച്വറി സമയത്തും ഇരുടീമുകളും ഗോൾ നേടുന്നതിൽ അലസത കാണിക്കുന്നതാണ് കാണാനായത്. കൂടുതൽ പ്രതിരോധത്തിലൂന്നിയ സമീപനം ഉണ്ടായതോടെ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും കാണാനായില്ല.
-
KOLKATA ERUPTS! 😍
— Indian Super League (@IndSuperLeague) March 13, 2023 " class="align-text-top noRightClick twitterSection" data="
Local lad & @atkmohunbaganfc Captain @KotalPritam did the job by sealing a place in the #HeroISL 2022-23 Final! 🤩#ATKMBHFC #HeroISLPlayoffs #LetsFootball #ATKMohunBagan #PritamKotal pic.twitter.com/OrrBHtsGr7
">KOLKATA ERUPTS! 😍
— Indian Super League (@IndSuperLeague) March 13, 2023
Local lad & @atkmohunbaganfc Captain @KotalPritam did the job by sealing a place in the #HeroISL 2022-23 Final! 🤩#ATKMBHFC #HeroISLPlayoffs #LetsFootball #ATKMohunBagan #PritamKotal pic.twitter.com/OrrBHtsGr7KOLKATA ERUPTS! 😍
— Indian Super League (@IndSuperLeague) March 13, 2023
Local lad & @atkmohunbaganfc Captain @KotalPritam did the job by sealing a place in the #HeroISL 2022-23 Final! 🤩#ATKMBHFC #HeroISLPlayoffs #LetsFootball #ATKMohunBagan #PritamKotal pic.twitter.com/OrrBHtsGr7
തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ഇരുടീമുകളുടെയും ആദ്യ കിക്ക് ലക്ഷ്യം കണ്ടു. ഹൈദരാബാദിനായി ജാവോ വിക്‌ടറും എടികെ മോഹൻ ബഗാനായി ദിമിത്രി പെട്രാറ്റോസുമാണ് വല കുലുക്കിയത്. ഹൈദരാബാദിനായി രണ്ടാം കിക്കെടുത്ത ജാവിയേര്‍ സിവേറിക്ക് പിഴച്ചു. സിവേറിയുടെ കിക്ക് എടികെ ഗോൾകീപ്പർ വിശാൽ കെയ്‌ത്ത് സേവ് ചെയ്‌തു.
എടികെയുടെ രണ്ടാം കിക്കെടുത്ത ഫെഡ്രിക്കോ ഗലോഗോ ടീമിനെ മുന്നിലെത്തിച്ചു. മൂന്നാം കിക്കെടുത്ത ബെര്‍തോമ്യു ഒഗ്ബെച്ചെയും പെനാൽറ്റി പാഴാക്കിയതോടെ ഹൈദരാബാദ് സമ്മർദത്തിലായി. ഇത്തവണ വില്ലനായത് ഗോൾപോസ്റ്റ്. മൂന്നാം കിക്ക് മൻവീർ സിങ് ഗോളാക്കിയതോടെ എടികെ രണ്ട് ഗോളുകൾക്ക് മുന്നിൽ.
ഹൈദരാബാദിന്‍റെ നാലാം കിക്കെടുത്ത രോഹിത് ദാനു ഗോളാക്കിയെങ്കിലും എടികെയുടെ ബ്രെണ്ടന്‍ ഹാംലിലിന്‍റെ കിക്ക് പുറത്തേക്ക് പോയി. ഹൈദാരാബാദിനായി അഞ്ചാം കിക്ക് രെംഗന്‍ സിങ് വലയിലെത്തിച്ചെങ്കിലും നിർണായകമായ കിക്ക് പ്രീതം കോട്ടാൽ യാതൊരു പിഴവും കൂടാതെ ഗോളാക്കിയതോടെ എടികെ കീരീടപ്പോരാട്ടത്തിന്.
-
It doesn’t get better than this, @vishalkaith01!
— ATK Mohun Bagan FC (@atkmohunbaganfc) March 13, 2023 " class="align-text-top noRightClick twitterSection" data="
Appreciation for the man of the moment from club owner Dr Sanjiv Goenka during the post match celebrations!#ATKMohunBagan #JoyMohunBagan #আমরাসবুজমেরুন pic.twitter.com/5GwV0lstm7
">It doesn’t get better than this, @vishalkaith01!
— ATK Mohun Bagan FC (@atkmohunbaganfc) March 13, 2023
Appreciation for the man of the moment from club owner Dr Sanjiv Goenka during the post match celebrations!#ATKMohunBagan #JoyMohunBagan #আমরাসবুজমেরুন pic.twitter.com/5GwV0lstm7It doesn’t get better than this, @vishalkaith01!
— ATK Mohun Bagan FC (@atkmohunbaganfc) March 13, 2023
Appreciation for the man of the moment from club owner Dr Sanjiv Goenka during the post match celebrations!#ATKMohunBagan #JoyMohunBagan #আমরাসবুজমেরুন pic.twitter.com/5GwV0lstm7
മാരത്തൺ ഷൂട്ടൗട്ടിൽ ബെംഗളൂരു എഫ്‌സി : ആദ്യ സെമിയിൽ മുംബൈ സിറ്റിയെ തോൽപ്പിച്ചാണ് ബെംഗളൂരു എഫ്‌സിയുടെ ഫൈനൽ പ്രവേശനം. പെനാല്‍റ്റി ഷൂട്ടൗട്ടിൽ വിജയികളെ നിർണയിക്കാനാവാതിരുന്നതോടെ സഡന്‍ ഡെത്തിലാണ് ബെംഗളൂരു എഫ്‌സി ജയം സ്വന്തമാക്കിയത്.9-8നാണ് ബെംഗളൂരുവിന്‍റെ വിജയം.
ആദ്യ പാദത്തിൽ ബെംഗളൂരു 1-0 ന്‍റെ വിജയം നേടിയെങ്കിലും ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദത്തിൽ ശക്‌തമായി തിരിച്ചടിച്ച മുംബൈ സിറ്റിയെയാണ് കാണാനായത്. രണ്ടാം പാദത്തില്‍ 2-1ന് മുന്നിലെത്തിയ മുംബൈ അഗ്രഗേറ്റ് സ്കോർ 2-2 എന്ന നിലയിലെത്തിച്ചാണ് മത്സരം അധിക സമയത്തേക്കും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും എത്തിച്ചത്.